ഭാരതീയ ഉപഗ്രഹ രൂപകല്പന കേന്ദ്രം From Wikipedia, the free encyclopedia
ഇന്ത്യൻ നിർമ്മിത ഉപഗ്രഹങ്ങളുടെ രൂപകൽപ്പന, വികസനം, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയ്ക്കായുള്ള ഇസ്രോയുടെ പ്രമുഖ കേന്ദ്രമാണ് ഐഎസ്ആർഒ ഉപഗ്രഹ കേന്ദ്രം (ISAC) (ഇംഗ്ലീഷ്: Indian Space Research Organisation Satellite Centre). 1972 ൽ ബംഗളൂരു പെനയ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്ഥാപിതമായപ്പോൾ ഇന്ത്യൻ സയന്റിഫിക് സാറ്റലൈറ്റ് പ്രോജക്ട് (ഐഎസ്എസ്പി) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. [1] ഇസ്രോയുടെ മുൻചെയർമാനും ISAC ന്റെ മോധാവിയുമായിരുന്ന ഡോ. ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ സ്മരണാർത്ഥം 2018 ഏപ്രിൽ 2 മുതൽ ഈ കേന്ദ്രത്തിന്റെ പേര് യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ എന്നാക്കി മാറ്റി.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഉപഗ്രഹ കേന്ദ്രം | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 11 മേയ് 1972 |
അധികാരപരിധി | ബഹിരാകാശ വകുപ്പ്, ഭാരത സർക്കാർ |
ആസ്ഥാനം | ബാംഗ്ലൂർ, കർണ്ണാടക, |
വാർഷിക ബജറ്റ് | ISRO ബഡ്ജറ്റ് കാണുക |
മേധാവി/തലവൻ | ഡോ. പി കുഞ്ഞികൃഷ്ണൻ, ഡയറക്ടർ |
മാതൃ ഏജൻസി | ISRO |
വെബ്സൈറ്റ് | |
ISAC home page |
കർണാടകയിലെ ബാംഗ്ലൂർ വിമാനപുര പോസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നൂറിലേറെ ഉപഗ്രഹങ്ങൾ നിർമ്മിച്ചിട്ടുണ്ട്. [2] ഇൻസാറ്റ് പരമ്പര, ഐ.ആർ.എസ് പരമ്പര, ജിസാറ്റ് ആശയവിനിമയ ഉപഗ്രഹങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റംസ് (LEOS), ഇസ്രോ സാറ്റലൈറ്റ് ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്മെന്റ് (ISITE) എന്നിവ ISAC ന് കീഴിൽ പ്രവർത്തിയ്ക്കുന്നവയാണ്.
ഡോ. പി കുഞ്ഞികൃഷ്ണനാണ് നിലവിൽ ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ (ISAC)-ന്റെ ഡയറക്ടർ. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.