From Wikipedia, the free encyclopedia
ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പരമ്പരയാണ് ഇൻസാറ്റ് എന്നറിയപ്പെടുന്നത്. Indian National Satellite System (ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനം) എന്നതിന്റെ ചുരുക്കപ്പേരാണ് ഇൻസാറ്റ് (ആംഗലേയം:INSAT). 1983ൽ കമ്മീഷൻ ചെയ്യപ്പെട്ട ഇൻസാറ്റ് പരമ്പരയാണ് ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലിയ സ്വദേശീയ വാർത്താവിനിമയ ശൃംഖല. ഈ പരമ്പരയിലെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ ഇൻസാറ്റ്-2E, ഇൻസാറ്റ്-3A, ഇൻസാറ്റ്-3B, ഇൻസാറ്റ്-3C, ഇൻസാറ്റ്-3E, കല്പന-1 (മെറ്റ്സാറ്റ്), ജിസാറ്റ്-2, എഡ്യൂസാറ്റ് (ജിസാറ്റ്-3) ഇൻസാറ്റ്-4A എന്നിവയാണ്. ഇൻസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങൾ ടെലിവിഷൻ ചാനലുകൾക്കും മറ്റു വാർത്താവിനിമയ ഉപാധികൾക്കുമായി അനവധി ട്രാൻസ്പോണ്ടറുകൾ(Transponder) (ഏകദേശം 150-ഓളം) വിവിധ ബാൻഡുകളിലായി(സി, കെ.യു, എക്സ്റ്റൻഡഡ് സി, എസ്) നൽകുന്നുണ്ട്. ഈ പരമ്പരയിലെ ചില ഉപഗ്രഹങ്ങളിൽ കാലാവസ്ഥാ പഠനങ്ങൾക്കായി ഹൈ റെസല്യൂഷൻ റേഡിയോമീറ്റർ, സിസിഡി കാമറകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളിൽ ദക്ഷിണേഷ്യാ-ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അപകടത്തിൽ പെടുന്ന കപ്പലുകളിൽനിന്നും മറ്റുമുള്ള സിഗ്നലുകൾ സ്വീകരിക്കാനായുള്ള ട്രാൻസ്പോണ്ടറുകളുമുണ്ട്. കോസ്പാസ്-സർസാറ്റ് പദ്ധതിയിലെ അംഗമായ ഇസ്രോ ഈ ഉപഗ്രഹങ്ങളുടെ സഹായത്താൽ അപകടത്തിൽ പെട്ട കപ്പലുകളെയും മറ്റും കണ്ടുപിടിക്കാനും രക്ഷാനടപടികൾ കൈക്കൊള്ളാനും സഹായിക്കാറുണ്ട്.
കൃത്രിമോപഗ്രഹം | വിക്ഷേപണ തീയതി | വിക്ഷേപണ വാഹനം | |
---|---|---|---|
ഇൻസാറ്റ് 1A | ഏപ്രിൽ 10, 1982 | ![]() | Deactivated: 6 September 1983 |
ഇൻസാറ്റ് 1B | ഓഗസ്റ്റ് 30, 1983 | ![]() | Deactivated: August 1993 |
ഇൻസാറ്റ് 1C | ജൂലൈ 21, 1988 | ![]() | |
ഇൻസാറ്റ്1D | ജൂൺ 12, 1990 | ![]() | |
ഇൻസാറ്റ് 2DT | ഫെബ്രുവരി 26, 1992 | ![]() | ജനുവരി 01, 1998 നു ARABSAT-1C എന്ന ഉപഗ്രഹം ഏറ്റെടുത്ത് ഇൻസാറ്റ്-2DT എന്നു പുനർനാമകരണം ചെയ്തു. Deactivated: October 2004 |
ഇൻസാറ്റ് 2A | ജൂലൈ 10, 1992 | ![]() | |
ഇൻസാറ്റ് 2B | ജൂലൈ 23, 1993 | ![]() | |
ഇൻസാറ്റ് 2C | ഡിസംബർ 7, 1995 | ![]() | |
ഇൻസാറ്റ് 2D | ജൂൺ 4, 1997 | ![]() | |
ഇൻസാറ്റ് 2E | ഏപ്രിൽ 3, 1999 | ![]() | |
ഇൻസാറ്റ് 3B | മാർച്ച് 22, 2000 | ![]() | |
ജിസാറ്റ്-1 | Apr 18, 2001 | ![]() | |
ഇൻസാറ്റ് 3C | ജനുവരി 24, 2002 | ![]() | |
കല്പന-1 | Sep 12, 2002 | ![]() | |
ഇൻസാറ്റ് 3A | Apr 10, 2003 | ![]() | |
ജിസാറ്റ്-2 | May 08, 2003 | ![]() | |
ഇൻസാറ്റ് -3E | സെപ്റ്റംബർ 28, 2003 | ![]() | |
എഡ്യുസാറ്റ് | Sep 20, 2004 | ![]() | |
HAMSAT | May 05, 2005 | ![]() | |
ഇൻസാറ്റ് 4A | ഡിസംബർ 22, 2005 | ![]() | |
ഇൻസാറ്റ്4B | മാർച്ച് 12, 2007 | ![]() | |
ഇൻസാറ്റ്-4CR | Sep 02, 2007 | ![]() | |
ജിസാറ്റ്-4 | Apr 15, 2010 | ![]() | |
ജിസാറ്റ്-5P | Dec 25, 2010 | ![]() | |
ജിസാറ്റ്-8 | May 21, 2011 | ![]() | |
ജിസാറ്റ്-12 | Jul 15, 2011 | ![]() | |
ജിസാറ്റ്-10 | Sep 29, 2012 | ![]() | |
ഇൻസാറ്റ് 3D | Jul 26, 2013 | ![]() | |
ജിസാറ്റ് -7 | Aug 30, 2013 | ![]() | |
ജിസാറ്റ്-14 | Jan 05, 2014 | ![]() | |
ജിസാറ്റ്-16 | Dec 07, 2014 | ![]() | |
ജിസാറ്റ്-6 | Aug 27, 2015 | ![]() | |
ജിസാറ്റ്-15 | Nov 11, 2015 | ![]() | |
Seamless Wikipedia browsing. On steroids.