![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/13/Pit_River_Valley.jpg/640px-Pit_River_Valley.jpg&w=640&q=50)
മൊഡോക് കൌണ്ടി
കാലിഫോർണിയ, അമേരിക്ക / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെിൻറെ വടക്കുകിഴക്കൻ കോണിലുള്ള ഒരു കൌണ്ടിയാണ് മോഡോക് കൗണ്ടി. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 9,686[1] മാത്രം ജനസംഖ്യയുള്ള ഈ കൗണ്ടി കാലിഫോർണിയയിലെ മൂന്നാമത്തെ ജനസംഖ്യ കുറഞ്ഞ കൗണ്ടിയാണ്. ഈ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ ഏകീകരിക്കപ്പെട്ട ഒരേയൊരു നഗരവും അൾറ്റുസാസ്[2] ആണ്. ലേക് സിറ്റി, സെന്റർവില്ലെ എന്നിവ മുൻ കൌണ്ടി ആസ്ഥാനങ്ങളായിരുന്നു. നെവാഡ, ഒറിഗോൺ എന്നിവയാണ് ഈ കൗണ്ടിയുടെ അതിർത്തികൾ. മോഡോക് കൗണ്ടിയിലെ ഒരു വലിയൊരു ഭാഗം ഫെഡറൽ ഭൂമി ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ്, ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെൻറ്, നാഷണൽ പാർക്ക് സർവീസ്, ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്നിവയുൾപ്പെടെ ധാരാളം ഫെഡറൽ ഏജൻസികളുടെ ജീവനക്കാർ ഈ പ്രദേശത്തു പ്രവർത്തിക്കുകയും അവരുടെ സേവനപ്രവർത്തനങ്ങൾ പ്രദേശത്തെ സമ്പദ്വ്യവസ്ഥയുടെയും സേവനങ്ങളുടെയും ഒരു പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു.
മോഡോക് കൗണ്ടി, കാലിഫോർണിയ | |||||
---|---|---|---|---|---|
County | |||||
County of Modoc | |||||
| |||||
| |||||
![]() Location in the U.S. state of California | |||||
![]() California's location in the United States | |||||
Country | ![]() | ||||
State | ![]() | ||||
Region | Shasta Cascade | ||||
Incorporated | 1874 | ||||
നാമഹേതു | the Modoc people | ||||
County seat | Alturas | ||||
• ആകെ | 4,203 ച മൈ (10,890 ച.കി.മീ.) | ||||
• ഭൂമി | 3,918 ച മൈ (10,150 ച.കി.മീ.) | ||||
• ജലം | 286 ച മൈ (740 ച.കി.മീ.) | ||||
• ആകെ | 9,686 | ||||
• കണക്ക് (2016) | 8,795 | ||||
• ജനസാന്ദ്രത | 2.3/ച മൈ (0.89/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific Time Zone) | ||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||
വെബ്സൈറ്റ് | www |