![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/e/e7/Madan_Mohan_Malaviya.png/640px-Madan_Mohan_Malaviya.png&w=640&q=50)
മദൻ മോഹൻ മാളവ്യ
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ / From Wikipedia, the free encyclopedia
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവർത്തകൻ, എന്നീനിലകളിൽ പ്രസിദ്ധനായ ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് മദൻ മോഹൻ മാളവ്യ ഹിന്ദി:पंडित मदन मोहन मालवीय (1861–1946. സ്വതന്ത്ര്യപത്രപ്രവർത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ട് ശ്രദ്ധേയനായിത്തീരുകയും പിൽക്കാലത്ത് 'മഹാമന' എന്നറിയപ്പെടുകയും ചെയ്തു.[1]
പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ | |
---|---|
![]() | |
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷൻ | |
ഓഫീസിൽ 1909-10; 1918-19; 1932-33 | |
Incumbent | സോണിയ ഗാന്ധി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1861-12-25)ഡിസംബർ 25, 1861 അലഹബാദ് |
മരണം | നവംബർ 12, 1946(1946-11-12) (പ്രായം 84) അലഹബാദ് |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അൽമ മേറ്റർ | അലഹബാദ് സർവകലാശല കൽക്കത്ത സർവകലാശാല |
പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡന്റായി നാലുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ, ലോകത്തിലെ വലിയ സർവ്വകലാശാലകളിൽ ഒന്നായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനായാണ് (1916) അദ്ദേഹം കൂടുതൽ അറിയപ്പെടുക. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, സാങ്കേതിക വിദ്യാ രംഗങ്ങളിൽ നിരവധി കോഴ്സുകൾ നടത്തുന്ന ഈ റെസിഡൻഷ്യൽ യൂണിവേഴ്സിറ്റിയുടെ വൈസ്ചാൻസലറായി ദീർഘകാലം (1919 - 1938) അദ്ദേഹം സേവനമനുഷ്ഠിച്ചു[2]. ഇന്ത്യൻ സ്കൌട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു അദ്ദേഹം.[3]
മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അലഹബാദിൽ നിന്നും 1909 - ൽ ആരംഭിച്ച ദി ലീഡർ എന്ന ഇംഗ്ലീഷ് പത്രം ഏറെ സ്വാധീനവും പ്രചാരവുമുള്ള പത്രമായിരുന്നു. 1924 മുതൽ 1946 വരെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ചെയർമാൻ പദവി അലങ്കരിച്ച മാളവ്യ അതിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതിനും ചുക്കാൻ പിടിച്ചു.