ബ്യൂഫോട്ട് കടൽ
കടൽ / From Wikipedia, the free encyclopedia
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ബ്യൂഫോട്ട് കടൽ (Beaufort Sea French: Mer de Beaufort) [4]
ബ്യൂഫോട്ട് കടൽ Beaufort Sea | |
---|---|
Coordinates | 72°N 137°W |
Type | Sea |
Basin countries | Canada, United States |
Surface area | 178,000 km2 (69,000 sq mi) |
Average depth | 124 m (407 ft) |
Max. depth | 4,683 m (15,364 ft) |
Water volume | 22,000 km3 (1.8×1010 acre⋅ft) |
Frozen | Almost all year round |
References | [1][2][3] |
നോർത്ത് വെസ്റ്റ് ടെറിടറീസ്, യൂകോൺ, അലാസ്ക എന്നിവയ്ക് വടക്കായും, കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിനു പടിഞ്ഞാറായും സ്ഥിതിചെയ്യുന്നു. ഐറിഷ് ജലമാപകനായ സർ ഫ്രാൻസിസ് ബ്യൂഫോട്ടിന്റെ പേരിൽനിന്നുമാണ് ഈ കടലിന്റെ പേർ വന്നത്. കാനഡയിലെ ഏറ്റവും വലിയ നദിയായ മകിൻസ്കി നദി ഈ കടലിന്റെ കനേഡിയൻ ഭാഗത്താണ് പതിക്കുനത്.
ഏതാണ്ട് വർഷം മുഴുവനും ഹിമാവൃതമായിക്കിടക്കുന്ന ഇവിടെ കഠിനമായ കാലാവസ്ഥ അനുഭവപ്പെടുന്നു. പുരാതനകാലത്ത് തീരത്തിനടുത്തുനിന്നും 100 km (62 mi) വീതിയുള്ള പ്രദേശത്ത് മാത്രം ഓഗസ്റ്റ്–സപ്തംബർ മാസങ്ങളിൽ മഞ്ഞുരുകിയിരുന്നുവെങ്കിലും സമീപകാലത്ത് ആർടികിലെ കാലാവസ്ഥാവ്യതിയാനം നിമിത്തം മഞ്ഞുരുകുന്ന പ്രദേശത്തിന്റെ വിസ്തീർണ്ണം അധികമായിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ജനസാന്ദ്രത വളരെ കുറവാണ്. പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപങ്ങൾ ഇവിടെയുണ്ട് 1950- 1980 കാലഘട്ടത്തിലാണ് ഈ നിക്ഷേപങ്ങൾ കണ്ടെത്തപ്പെട്ടത്.