കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം
From Wikipedia, the free encyclopedia
വടക്കേ അമേരിക്ക വൻകരയുടെ വടക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം (Canadian Arctic Archipelago) അഥവാ ആർട്ടിക് ദ്വീപസമൂഹം (Arctic Archipelago). കാനഡയുടെ വടക്കൻ പ്രദേശത്തിലായി ആർട്ടിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന 36,563 ദ്വീപുകളുടെ കൂട്ടമായ ഇവയുടെ ആകെ വിസ്തീർണ്ണം 1,424,500 km2 (550,000 sq mi) ആണ്. വടക്കൻ കാനഡയുടെ സിംഹഭാഗവും ഉൾപ്പെടുന്ന ഈ ദ്വീപസമൂഹങ്ങളിൽ നുനാവടിന്റെ മുഖ്യഭാഗവും നോർത്ത് വെസ്റ്റേൺ ടെറിടറികളുടെ ഭാഗങ്ങളുമാണ് ഉൾക്കൊള്ളുന്നത്.[2] ആഗോളതാപനത്തിന്റെ ഫലങ്ങൾ ഇവിടെയും ദൃശ്യമാണ്.[3][4] ഇവിടുത്തെ മഞ്ഞുരുകലിൻറെ തോത് അനുസരിച്ച്, ഏതാണ്ട് 2100 ആവുമ്പോൾ സമുദ്രനിരപ്പ് ഏകദേശം 3.5 cm (1.4 in) ഉയരുമെന്ന് ചില പഠനങ്ങൾ കരുതുന്നു.[5]
വസ്തുതകൾ Geography, Location ...
Geography | |
---|---|
Location | വടക്കൻ കാനഡ |
Coordinates | 75°N 90°W |
Total islands | 36,563 |
Major islands | ബാഫിൻ ദ്വീപ്, വിക്ടോറിയ ദ്വീപ്, എല്ലെസ്മിയർ ദ്വീപ് |
Area | 1,407,770[1] km2 (543,540 sq mi) |
Administration | |
കാനഡ | |
Territories and Province | നുനാവട് നോർത്ത്വെസ്റ്റ് ടെറിറ്ററീസ് ന്യൂഫൗണ്ടൻലാൻഡ് ആന്റ് ലാബ്രഡോർ |
Largest settlement | ഇക്വാല്യൂട്ട്, നുനാവട് (pop. 6,184) |
Demographics | |
Population | 14,000 |
Pop. density | 0.0098 /km2 (0.0254 /sq mi) |
അടയ്ക്കുക