ബുലന്ത് എജവിത്
From Wikipedia, the free encyclopedia
നാലുവട്ടം തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവാണ് മുസ്തഫ ബുലന്ത് എജവിത് (1925 മേയ് 28, ഇസ്താംബൂൾ – 2006 നവംബർ 5, അങ്കാറ). രാഷ്ട്രീയനേതാവ് എന്നതിനു പുറമേ കവി, എഴുത്തുകാരൻ, പരിഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു എജവിത്. ആദ്യം റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ നേതാവായി മൂന്നു വട്ടം ചെറിയ കാലയളവുകളിൽ പ്രധാനമന്ത്രിയാകുകയും പിൽക്കാലത്ത് ഡെമോക്രാറ്റിക് ലെഫ്റ്റ് പാർട്ടി രൂപീകരിച്ച് കക്ഷിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു. 1957-ൽ തുർക്കി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം, തുടർന്നുള്ള അരനൂറ്റാണ്ടുകാലം മദ്ധ്യ-ഇടതുപക്ഷ രാഷ്ട്രീയധാരയുടെ നെടുംതൂണായിരുന്നു.[1]
വസ്തുതകൾ മുസ്തഫ ബുലന്ത് എജവിത്, തുർക്കിയുടെ പ്രധാനമന്ത്രി ...
മുസ്തഫ ബുലന്ത് എജവിത് | |
---|---|
തുർക്കിയുടെ പ്രധാനമന്ത്രി | |
ഓഫീസിൽ 1999 ജനുവരി 11 – 2002 നവംബർ 18 | |
മുൻഗാമി | മെസൂത് യിൽമാസ് |
പിൻഗാമി | അബ്ദുള്ള ഗുൽ |
ഓഫീസിൽ 1978 ജനുവരി 5 – 1979 നവംബർ 12 | |
മുൻഗാമി | സുലെയ്മാൻ ദെമിറേൽ |
പിൻഗാമി | സുലെയ്മാൻ ദെമിറേൽ |
ഓഫീസിൽ 1977 ജൂൺ 21 – 1977 ജൂലൈ 21 | |
മുൻഗാമി | സുലെയ്മാൻ ദെമിറേൽ |
പിൻഗാമി | സുലെയ്മാൻ ദെമിറേൽ |
ഓഫീസിൽ 1974 ജനുവരി 26 – 1974 നവംബർ 17 | |
മുൻഗാമി | നയിം തലു |
പിൻഗാമി | സദി ഇർമാക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1925-05-28)28 മേയ് 1925 ഇസ്താംബുൾ |
മരണം | 5 നവംബർ 2006(2006-11-05) (പ്രായം 81) അങ്കാറ |
രാഷ്ട്രീയ കക്ഷി | ഡി.എസ്.പി., സി.എച്.പി. |
പങ്കാളി | റഹ്സാൻ എജവിത് |
അൽമ മേറ്റർ | റോബർട്ട് കോളേജ് സ്കൂൾ ഓഫ് ഓറിയെന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് |
ഒപ്പ് | |
അടയ്ക്കുക