![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/31/Locator_Batam_City.png/640px-Locator_Batam_City.png&w=640&q=50)
ബറ്റാം
From Wikipedia, the free encyclopedia
ബറ്റാം ഇന്തോനേഷ്യയിലെ റിയു ദ്വീപ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരമാണ്. നഗരത്തിന്റെ ഭരണപരമായ പ്രദേശങ്ങളിൽ ബറ്റാം, രെമ്പാങ്, ഗലാങ് എന്നിങ്ങനെ മൂന്നു പ്രധാന ദ്വീപുകൾ (കൂട്ടായി ബരെലാങ് എന്നറിയപ്പെടുന്നു) ഉൾക്കൊള്ളുന്നു. ബറ്റാം ദ്വീപ് നാഗരികവും വ്യാവസായിക മേഖലയുമാണെങ്കിൽ, രെമ്പാങ്, ഗലാങ് എന്നിവ അവയുടെ ഗ്രാമീണ സ്വഭാവം നിലനിർത്തുന്നതോടൊപ്പം ചെറു പാലങ്ങളിലൂടെ ബറ്റാം ദ്വീപുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു വ്യാവസായിക ബൂം ടൌണായ ബറ്റാം വളർന്നുവരുന്ന ഒരു ഗതാഗത കേന്ദ്രവും സിംഗപ്പൂരിന്റെ തെക്കൻ തീരത്ത് നിന്ന് 20 കി.മീ. അകലെ സ്ഥിതി ചെയ്യുന്നതായ ഇന്തോനേഷ്യ-മലേഷ്യ-സിങ്കപ്പൂർ ഗ്രോത്ത് ട്രയാംഗിളിലെ ഒരു സ്വതന്ത്ര വ്യാപാര മേഖലയുടെ ഭാഗമെന്നതുപോലതന്നെ ഇന്തോനേഷ്യ-മലേഷ്യ-തായ്ലാന്റ് ഗ്രോത്ത് ട്രയാംഗിളിന്റേയുംകൂടി ഭാഗമാണ്.[1][2]
Batam | ||
---|---|---|
City | ||
Kota Batam City of Batam | ||
| ||
Nickname(s): Kota Industri ("The Industrial City") | ||
Motto(s): Terwujudnya Batam Sebagai Bandar Dunia yang Modern dan Pusat Pertumbuhan Ekonomi Nasional (The realization of Batam as a modern world-class city and a centre of national economic growth) | ||
![]() Location within Riau Islands | ||
Coordinates: 1°05′N 104°02′E | ||
Country | ![]() | |
Region | Sumatra | |
Province | ![]() | |
• Mayor | Muhammad Rudi | |
• Vice Mayor | Amsakar Achmad | |
• ആകെ | 1,595 ച.കി.മീ.(616 ച മൈ) | |
• ഭൂമി | 715 ച.കി.മീ.(276 ച മൈ) | |
• ജലം | 880 ച.കി.മീ.(340 ച മൈ) | |
(2017) | ||
• ആകെ | 12,36,399 | |
• ജനസാന്ദ്രത | 780/ച.കി.മീ.(2,000/ച മൈ) | |
• നഗര സാന്ദ്രത | 800/ച.കി.മീ.(2,000/ച മൈ) | |
സമയമേഖല | UTC+7 (Indonesia Western Time) | |
Postal code | 29453 | |
Area code | (+62) 778 | |
വാഹന റെജിസ്ട്രേഷൻ | BP | |
വെബ്സൈറ്റ് | batamkota |
2015 ലെ സർവേയിൽ ബറ്റാം മുനിസിപ്പാലിറ്റിയിൽ ഏകദേശം 1,164,352 ജനസംഖ്യയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇൻഡോനേഷ്യയുടെ സിംഗപ്പൂരുമായി ഏറ്റവും അടുത്തുകിടക്കുന്ന ഭാഗമായ ഈ നഗരത്തിൽനിന്ന്, ഏറ്റവും കുറഞ്ഞത് 5.8 കിലോമീറ്ററാണ് അവിടേയ്ക്കുള്ളത്. 2010 ലെ സെൻസസ് കാലഘട്ടത്തിൽ ദശാബ്ദത്തിനു മുമ്പ് 11% ജനസംഖ്യാവളർച്ചയോടെ ഇൻഡോനേഷ്യയിലെ ഏറ്റവും വേഗത്തിൽ വളർന്നിരുന്ന ഒരു മുനിസിപ്പാലിറ്റിയായി ബറ്റാമിനെ കണ്ടെത്തിയിരുന്നു.