പെരിങ്ങൽക്കുത്ത് അണക്കെട്ട്
അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് / From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി [2] ,[3] യുടെ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് പെരിങ്ങൽകുത്ത് അണക്കെട്ട്[4] അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്[5]. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്[6]. 1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 മേയ് 15-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക.[5]
പെരിങ്ങൽകുത്ത് അണക്കെട്ട് | |
---|---|
സ്ഥലം | വാഴച്ചാൽ , തൃശ്ശൂർ, കേരളം, ഇന്ത്യ |
നിർദ്ദേശാങ്കം | 10°18′55.3644″N 76°38′4.2432″E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1957 |
പ്രവർത്തിപ്പിക്കുന്നത് | KSEB, കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | ചാലക്കുടി പുഴ |
ഉയരം | 51.8 m (170 ft) |
നീളം | 365.76 m (1,200 ft) |
സ്പിൽവേകൾ | 8 |
സ്പിൽവേ തരം | Ogee |
സ്പിൽവേ ശേഷി | 2266 M3/Sec |
റിസർവോയർ | |
Creates | പെരിങ്ങൽകുത്ത് റിസർവോ |
ആകെ സംഭരണശേഷി | 32,000,000 cubic metres (1.1×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 30,300,000 cubic metres (1.07×109 cu ft) |
പ്രതലം വിസ്തീർണ്ണം | 2.85 hectares (7.0 acres) |
Power station | |
Operator(s) | KSEB |
Commission date | 1961 |
Turbines | 4 x 9 Megawatt (Francis-type) 1 x 16 Megawatt (Francis-type) |
Installed capacity | 36 MW + 16 MW |
Annual generation | 191 MU + 38 MU |
പെരിങ്ങൽക്കുത്ത് പവർ ഹൗസ് |
അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.