വാഴച്ചാൽ വെള്ളച്ചാട്ടം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വെള്ളച്ചാട്ടം / From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് വാഴച്ചാൽ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ, നിബിഡ വനങ്ങൾക്ക് അടുത്തായാണ് വാഴച്ചാൽ സ്ഥിതചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. ഷോളയാർ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകൾ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദർശകർക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.
വസ്തുതകൾ വാഴച്ചാൽ വെള്ളച്ചാട്ടം, Location ...
വാഴച്ചാൽ വെള്ളച്ചാട്ടം | |
---|---|
വാഴച്ചാൽ വെള്ളച്ചാട്ടം - ദൃശ്യം | |
Location | ചാലക്കുടി, കേരളം, ഇന്ത്യ |
Type | Segmented |
Elevation | 120 m (390 ft) |
Total height | 150 m (490 ft) |
Number of drops | 4 |
Total width | 100 m (330 ft) |
Average flow rate | 50 m3/s |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/9f/Vazhachal2.jpg/640px-Vazhachal2.jpg)
തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും 35 കി.മീ.യാത്ര ചെയ്താൽ ചാലക്കുടി - ആനമല റൂട്ടിൽ ഇവിടെയെത്താം. 800 അടി ഉയരെ നിന്നുമാണ് ജലപാതം.[1]