പാരമ്പര്യം
From Wikipedia, the free encyclopedia
മാതാപിതാക്കളിൽ നിന്ന് അവരുടെ സന്തതികളിലേക്ക് സ്വഭാവവിശേഷങ്ങൾ കൈമാറുന്നതാണ് പാരമ്പര്യം അല്ലെങ്കിൽ പൈതൃകം എന്നെല്ലാം അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഇത് ഹെറിഡിറ്റി അല്ലെങ്കിൽ ബയോളജിക്കൽ ഹെറിറ്റൻസ് എന്നെല്ലാം അറിയപ്പെടുന്നു. ഒന്നുകിൽ അലൈംഗിക പുനരുൽപാദനത്തിലൂടെയോ അതല്ലെങ്കിൽ ലൈംഗിക പുനരുൽപാദനത്തിലൂടെയോ, സന്തതി കോശങ്ങൾ അല്ലെങ്കിൽ ജീവികൾ അവരുടെ മാതാപിതാക്കളുടെ ജനിതക വിവരങ്ങൾ സ്വായത്തമാക്കുന്നു. മാതാപിതാക്കളിൽ നിന്നും തുല്യ എണ്ണത്തിലുള്ള ജനതിക ഘടകങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നു. 23 ക്രോമസോമുകൾ മാതാവിൽ നിന്നും 23 എണ്ണം പിതാവിൽ നിന്നും മനുഷ്യർക്ക് ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന 46 ക്രോമസോമുകൾ അഥവാ 23 ജോഡി ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്ന ഡി.എൻ.എയിൽ മാതാപിതാക്കളുടെ ജനതിക പാരമ്പര്യം വഹിക്കുന്ന ജീനുകൾ കാണപ്പെടുന്നു. പാരമ്പര്യത്തിലൂടെ, വ്യക്തികൾ തമ്മിലുള്ള വ്യതിയാനങ്ങൾ സംഭവിച്ച് പ്രകൃതിനിർദ്ധാരണം വഴി ജീവിവർഗ്ഗങ്ങൾ പരിണമിക്കുകയും ചെയ്യും. ജീവശാസ്ത്രത്തിലെ പാരമ്പര്യത്തെക്കുറിച്ചുള്ള പഠനമാണ് ജനിതകശാസ്ത്രം.
- പൈതൃകം എന്ന താൾ ഇവിടേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്, അതെപേരിലുള്ള മലയാള ചലച്ചിത്രത്തെക്കുറിച്ച് അറിയാൻ, ദയവായി പൈതൃകം (ചലച്ചിത്രം) കാണുക.