സ്പീഷീസ്
ജൈവജാലങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ അടിസ്ഥാന മാനകം / From Wikipedia, the free encyclopedia
ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ അടിസ്ഥാനഘടകവും ഏറ്റവും ചെറിയ വർഗ്ഗീകരണതലവുമാണ് സ്പീഷീസ്. (ഇംഗ്ലീഷ്: Species)പരസ്പരപ്രത്യുൽപ്പാദനത്തിലൂടെ പ്രത്യുൽപ്പാദനക്ഷമമായ പുതിയ തലമുറയെ ഉത്പാദിപ്പിക്കുവാൻ കഴിയുന്ന ജീവികളെ ഒന്നിച്ചുചേർത്താണ് സ്പീഷീസ് എന്ന് വിവക്ഷിച്ചിരുന്നത്. എന്നാൽ ബാക്ടീരിയ പോലുള്ള അലൈംഗികജീവികൾക്ക് ഈ നിർവ്വചനം പോരാത്തതിനാൽ വ്യത്യസ്തവീക്ഷണങ്ങളിൽ സ്പീഷീസിനെ നിർവ്വചിച്ചിരിക്കുന്നു.[1]ഇവ ശരീരഘടനയിലും ഡി.എൻ.എ തലത്തിലും സാമ്യം പ്രകടിപ്പിക്കുന്നു. ഉപവർഗ്ഗം ഒരേ ജനുസ്സിൽ പെട്ട ജീവികൾ ആയിരിക്കും. ഒരു ജീവിയ്ക്ക് ദ്വിമാനപദ്ധതി പ്രകാരം ശാസ്ത്രീയനാമം നൽകുമ്പോൾ അതിലെ രണ്ടാമത്തെ പദമായാണ് സ്പീഷീസ് വരുന്നത്.