From Wikipedia, the free encyclopedia
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേർന്ന പണ്ടത്തെ വെമ്പൊലിനാടിന്റെ തെക്കൻ ഭാഗങ്ങളായിരുന്നു തെക്കുംകൂർ രാജ്യം. ഏ.ഡി 1750 വരെ തിരുവിതാംകൂറിനും കൊച്ചിയ്ക്കും ഇടയിൽ നിലനിന്നിരുന്ന ഒരു സ്വതന്ത്ര രാജ്യമാണിത്. വെമ്പൊലി നാട് തെക്കുംകൂറും വടക്കുംകൂറുമായി പിരിഞ്ഞു. ഇരു രാജ്യത്തേയും രാജാക്കന്മാർ ബിംബിലീശരന്മാർ അഥവാ മണികണ്ഠന്മാർ എന്നറിയപ്പെട്ടു. ഈ രാജാക്കന്മാർ തമ്മിൽ വൈരം നിലനിന്നിരുന്നു. കായംകുളം ആസ്ഥാനമായ ഓടനാട് രാജ്യവുമായി തെക്കുംകൂർ രാജാക്കന്മാർ വേണാടിനെതിരെ സൈനികസഖ്യം രൂപീകരിച്ചിരുന്നു.
Kingdom of Thekkumkur തെക്കുംകൂർ | |||||||||
---|---|---|---|---|---|---|---|---|---|
1103–1750 | |||||||||
തെക്കുംകൂർ രാജ്യം | |||||||||
തലസ്ഥാനം | വെന്നിമല, മണികണ്ഠപുരം (എ.ഡി.1100~1445) ചങ്ങനാശ്ശേരി, തളിയന്താനപുരം (എ.ഡി. 1445~1750) | ||||||||
പൊതുവായ ഭാഷകൾ | മലയാളം, തമിഴ് | ||||||||
മതം | ഹിന്ദു | ||||||||
ഗവൺമെൻ്റ് | Absolute monarchy Princely state (1103-1750) | ||||||||
• 1103 – (സ്ഥാപകൻ) | ഇരവി മണികണ്ഠൻ | ||||||||
• | കോത രാമവർമ്മൻ മണികണ്ഠൻ | ||||||||
• 1720–1750 (അവസാനത്തേത്) | ആദിത്യ വർമ്മ മണികണ്ഠൻ | ||||||||
ചരിത്രം | |||||||||
• സ്ഥാപിതം | 1103 | ||||||||
• ഇല്ലാതായത് | 1750 | ||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ, കേരളം |
ഏ.ഡി 1100 കാലത്താണ് വെമ്പൊലി എന്ന വേമ്പന്റെ നാട് (വേമ്പനാട് കായൽ ആ സ്മരണ നിലനിർത്തുന്നു) രണ്ടായി വേർപിരിയുന്നത്. തെക്കുംകൂറിന്റെ തലസ്ഥാനം വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറിമാറി വന്നു. കാഞ്ഞിരപ്പള്ളിയിലും അവർക്കു ഇടം(കൊട്ടാരം) ഉണ്ടായിരുന്നു. കൊല്ലവർഷം മൂന്നാം ശതകത്തിൽ മുഞ്ഞനാടും നൻറുഴി നാടും അപ്രത്യക്ഷമായപ്പോൾ ആ പ്രദേശങ്ങൾ തെക്കുംകൂറിലും ഓടനാട്ടിലുമായി ലയിച്ചു. മാവേലിപ്പാട്ടിൽ പരാമർശിക്കപ്പെടുന്ന മാവേലി വാണാദിരായന്റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ ഇന്നും കാണാം. ഇത് കാഞ്ഞിരപ്പള്ളി ശാസനം എന്നറിയപ്പെടുന്നു.
തെക്കുംകൂറിന്റെ വടക്കേ അതിർത്തി വടക്കുംകൂറും, കീഴ്മല നാടും. തെക്കേ അതിർത്തി കായംകുളം. കുരുമുളക് എന്ന കറുത്തപൊന്നിന്റെ വിളനിലം ആയിരുന്നു തെക്കുംകൂർ. പോർട്ടുഗീസ്സുകാരും ഡച്ചുകാരും തെക്കുംകൂറിൽ കണ്ണുവച്ചു. തമിഴ്നാട്ടിലെ കുംഭകോണത്തു നിന്നും കർഷകരായ വെള്ളാളരും കാവേർപൂമ്പട്ടണത്തു നിന്നും വ്യാപാരികളായ വെള്ളാളരും കാഞ്ഞിരപ്പള്ളിയിലേക്കു കുടിയേറി. സമീപപ്രദേശങ്ങളിലേക്കു അനന്തര തലമുറകൾ കുടിയേറി കൃഷിയിടങ്ങൾ നിർമ്മിച്ചു. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലുമവർ മധുര മീനാക്ഷി(മീനാച്ചി) ക്ഷേത്രങ്ങൾ പണിതു. തുടർന്ന് കവണാർ എന്ന ഗൗണാർ മീനച്ചിൽ ആറായി.സ്ഥലം മീനച്ചിലും. പുണ്യാർ ഒഴുകുന്ന സ്ഥലം പൂഞ്ഞാറും ആയി.
കൊച്ചിയുടെ സാമന്തരായിരുന്നു തെക്കും കൂർ. 1663,1674 എന്നീ വർഷങ്ങളിൽ കൊച്ചിയുടെ അറിവോടെ ഡച്ചുകാർ തെക്കുംകൂറുമായി സന്ധിയുണ്ടാക്കി. തിരുവിതാംകൂർ - കായംകുളം യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചു എന്ന കാരണം പറഞ്ഞ് 1749 ൽ രാമയ്യൻ തെക്കുംകൂർ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചു. അടുത്ത വർഷം കവണാർ വരെയുള്ള പ്രദേശം ശ്രീപദ്മനാഭന് തൃപ്പടി ദാനം നൽകുകയും ചെയ്തു. പിടിച്ചെടുക്കാൻ സഹായിച്ച ചെങ്ങന്നൂരിലെ വഞ്ഞിപ്പുഴ തമ്പുരാന് തെക്കുംകൂറിലെ ചിറക്കടവ്, ചേനപ്പാടി, പെരുവന്താനം പ്രദേശങ്ങൾ മാർത്താണ്ഡവർമ്മ കരമൊഴിവായി നൽകി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.