കേരളത്തിലെ ജില്ലയും സാംസ്കാരിക തലസ്ഥാനവും From Wikipedia, the free encyclopedia
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശ്ശൂർ അഥവാ തൃശ്ശിവപേരൂർ. കേരളത്തിന്റെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം, തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലാ-സാംസ്കാരികേന്ദ്രങ്ങളായ കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ആസ്ഥാനങ്ങൾ തൃശ്ശൂർ നഗരഹൃദയത്തിലാണ്.
തൃശ്ശൂർ തൃശ്ശിവ പേരൂർ ട്രിച്ചൂർ | |
---|---|
നഗരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
• ഭരണസമിതി | തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷൻ |
• മേയർ | എം.കെ. വർഗ്ഗീസ് |
• ഡെപ്യൂട്ടി മേയർ | രാജശ്രീ ഗോപൻ |
• പോലീസ് കമ്മീഷണർ | അങ്കിത് അശോകൻ ഐ.പി.എസ്. |
• നഗരം | 101.43 ച.കി.മീ.(39.16 ച മൈ) |
ഉയരം | 2.83 മീ(9.28 അടി) |
(2011)[1] | |
• നഗരം | 3,15,596 |
• ജനസാന്ദ്രത | 3,100/ച.കി.മീ.(8,100/ച മൈ) |
• മെട്രോപ്രദേശം | 18,54,783 |
Demonym(s) | തൃശ്ശൂർക്കാരൻ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻ | 680XXX |
ടെലിഫോൺ കോഡ് | തൃശ്ശൂർ: 91-(0)487, ഇരിങ്ങാലക്കുട: 91-(0)480, വടക്കാഞ്ചേരി: 91-(0)4884, കുന്നംകുളം: 91-(0)4885 |
വാഹന റെജിസ്ട്രേഷൻ | തൃശ്ശൂർ: KL-08, ഇരിങ്ങാലക്കുട: KL-45, ഗുരുവായൂർ: KL-46, കൊടുങ്ങല്ലൂർ: KL-47, വടക്കാഞ്ചേരി: KL-48, ചാലക്കുടി: KL-64, തൃപ്രയാർ: KL-75 |
തീരപ്രദേശം | 0 കിലോമീറ്റർ (0 മൈ) |
സാക്ഷരത | 97.24% |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 3,100 മില്ലിമീറ്റർ (120 ഇഞ്ച്) |
ശരാശരി വേനൽക്കാല താപനില | 35 °C (95 °F) |
ശരാശരി തണുപ്പുകാല താപനില | 20 °C (68 °F) |
വെബ്സൈറ്റ് | www |
ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ഈ ക്ഷേത്രം ദക്ഷിണം കൈലാസം എന്നറിയപ്പെടുന്നു. തിരു (തമിഴിലെ ബഹുമാന പദം) ശിവന്റെ (വടക്കുംനാഥനെ ഉദ്ദേശിച്ച്) പേരൂർ/പെരിയഊര് -തിരുശിവപേരൂർ- എന്ന പദം കാലക്രമത്തിൽ തൃശ്ശിവപേരൂർ എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നായി മാറുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് സ്വാതന്ത്രലബ്ധിയ്ക്കുശേഷം 1947 ജൂലൈ 14 ന് തൃശ്ശൂർ ജില്ല നിലവിൽ വരികയും യും ചെയ്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെനിന്നും 30 കിലോമീറ്റർ അകലെ ചെറുതുരുത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി രാജാവായിരുന്ന രാമവർമ ശക്തൻ തമ്പുരാനാണ് നഗരശില്പി. തൃശ്ശൂർ നഗരത്തിന്റെ സുപ്രധാന മാറ്റങ്ങൾക്ക് രാമവർമ്മ കുടുബത്തിലെ പാറുക്കുട്ടി നേത്യാരമ്മയും പങ്കു വഹിച്ചിട്ടുണ്ട്. പഴയ കാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനം തൃശ്ശൂർ നഗരമായിരുന്നു. നഗരത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.
കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻകാട് മൈതാനിയിൽ ഉള്ള വടക്കുംനാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്. അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ പണികഴിപ്പിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളി ആയ ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയുന്നത് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ്. അവിടെത്തന്നെയാണ് കേരളത്തിലെ ആദ്യത്തെ കാളി ക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നതും. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച പുത്തൻ പള്ളിയും ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഇവിടെ നിന്ന് 24 കിലോമീറ്റർ അകലെയാണ്. എടുത്തു പറയാവുന്ന ആരാധനാലയങ്ങൾ ആയ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, പാലയൂർ പള്ളി, ഇരുനിലംകോട് ശിവക്ഷേത്രം, ഉത്രാളിക്കാവ്, നെല്ലുവായ ധന്വന്തരീക്ഷേത്രം ഇവയെല്ലാം തൃശൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സംപ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽത്തീരം 20 കിലോമീറ്റർ അകലെയുള്ള വാടാനപ്പള്ളി കടൽത്തീരമാണ്.
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ 10.52°N 76.21°Eലായാണ് സ്ഥിതിചെയ്യുന്നത്. .[2] തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, പടിഞ്ഞാറെച്ചിറ, കൊക്കർണി തുടങ്ങിയവ. പുഴയ്ക്കൽപ്പുഴയാണ് തൃശ്ശുർ നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.
തൃശൂർ നഗരത്തിൻ്റെയും സമീപ പ്രദേശങ്ങളുടെയും ഭരണം നടത്തുന്നത് തൃശൂർ കോർപറേഷൻ ആണ്. കോർപറേഷന് നേതൃതം നൽകുന്നത് മേയർ ആണ്. മേയറും ഡെപ്യൂട്ടി മേയറും വിവിധ കമ്മിറ്റികളും കോർപറേഷൻ സെക്രട്ടറിയും ഉൾപ്പെടുന്നതാണ് ഭരണസമിതി. മേയറെയും ഡെപ്യൂട്ടി മേയരെയും തിരഞ്ഞെടുക്കുന്നത് നഗരസഭാംഗങ്ങളാണ്. ഭരണ സകര്യത്തിനായി വാർഡുകൾ ആയി തിരിച്ചിട്ടുണ്ട്. അതാത് വാർഡുകളിലെ ജനങ്ങൾ ആണ് പ്രതിനിധിയേ തിരഞ്ഞെടുക്കുന്നത്.
റോഡ് മാർഗ്ഗം: തൊട്ടടുത്ത് കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിലേക്ക് എത്തിച്ചേരാം. നാഷണൽ ഹൈവേ 544 തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴിയും കടന്നു പോകുന്നു. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്.
റെയിൽ മാർഗ്ഗം: തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്. തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നും പുറപ്പെടുന്ന തീവണ്ടികളിൽ ഭൂരിപക്ഷവും തൃശ്ശൂർ വഴി കടന്നുപോകുന്നവയും ഇവിടെ നിർത്തുന്നവയുമാണ്. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം (തൃശ്ശൂർ നോർത്ത്) എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത് പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്. തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്ത് ഒല്ലൂർ എന്ന സ്റ്റേഷനുമുണ്ട്. ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്.
വിമാന മാർഗ്ഗം: വിമാനത്താവളമില്ലാത്ത നഗരമായ തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം ആണ്. തൃശ്ശൂരിൽ നിന്ന് 50 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്. അവിടെ നിന്ന് റോഡ് മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും.
കേരളത്തിലെ പ്രശസ്ത വേദപാഠശാലയായ തൃശ്ശൂർ വടക്കേമഠം ബ്രഹ്മസ്വം നഗരഹൃദയത്തിലാണ് സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ മഠത്തിൽ നിന്നുള്ള വരവ് ഇവിടെ നിന്നാണ് തുടങ്ങുന്നത്. ജഗദ് ഗുരു ശങ്കരാചാര്യരുടെ നാലു ശിഷ്യന്മാർ ചേർന്ന് തൃശ്ശൂരിൽ സ്ഥാപിച്ച നാലു സന്യാസിമഠങ്ങളിൽ ഒന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് വേദപാഠശാലയായി മാറിയാണ് ഇന്നത്തെ വടക്കേമഠം ബ്രഹ്മസ്വമായത്. ഗുരുകുല സമ്പ്രദായത്തിൽ മൂന്നുവേദവും പാരമ്പര്യവിധി പ്രകാരം ഇവിടെ പഠിപ്പിക്കുന്നു. കേരളത്തിലെ ഋഗ്വേദികളായ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയാണ് മഠത്തിന്റെ ഭരണം നിർവ്വഹിക്കുന്നത്.
112 ആണ് പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ തൃശ്ശൂർ ടൗൺ ഈസ്റ്റ് (ശക്തൻ തമ്പുരാൻ ബസ് സ്റ്റാന്റിനു സമീപം), തൃശ്ശൂർ ടൗൺ വെസ്റ്റ് (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശൂർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ് ജീപ്പുകളും (ഫ്ലയിംഗ് സ്കാഡ്), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത് ചുറ്റുന്നു.
101 ആണ് അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ് ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർമാരെ ഉൾപ്പെടുത്തി, സുസജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിൽ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽപ്പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്.
. പാവറട്ടി പള്ളി
. പാലയൂർ പള്ളി
. പുത്തൻപള്ളി
. ലൂർദ് മാതാ ബസലിക്ക
. ചിറ്റട്ടുകാര പള്ളി
ചേരമാൻ ജുമമസ്ജിദ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.