Remove ads
കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമി From Wikipedia, the free encyclopedia
കേരളത്തിലെ നൃത്തരൂപങ്ങൾ, നാടകകല, സംഗീതരംഗം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു അക്കാദമിയാണ് കേരള സംഗീത നാടക അക്കാദമി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ചത്. 1958 ഏപ്രിൽ 26-ന് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രു ഉദ്ഘാടനം ചെയ്ത[1] ഈ അക്കാദമി തൃശൂരിലാണ് സ്ഥിതി ചെയ്യുന്നത്. ദില്ലിയിലെ കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനം. സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയുമാണ്. അക്കാദമി എല്ലാ വർഷവും ഓരോ മേഖലയ്ക്കും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകി വരുന്നു.
കലാകാരൻ | വർഷം |
---|---|
ചെമ്പൈ വൈദ്യനാഥനാഥ ഭാഗവതർ | 1972 |
മങ്കുത്തമ്പുരാൻ | 1972 |
കെ.ജെ. യേശുദാസ് | 1979 |
എം.ആർ. ശിവരാമൻ നായർ | 1979 |
പാലക്കാട് രഘു (മൃദംഗം) | 1979 |
ജി. ദേവരാജൻ | 1980 |
മാവേലിക്കര കൃഷ്ണൻകുട്ടി നായർ (മൃദംഗം) | 1980 |
വി. ദക്ഷിണാമൂർത്തി | 1982 |
പൂമുള്ളി രാമൻ നമ്പൂതിരിപ്പാട് | 1983 |
ചാലക്കുടി എൻ.എസ്. നാരായണ സ്വാമി (വയലിൻ) | 1987 |
ഡോ. ടി.കെ. മൂർത്തി (മൃദംഗം) | 1989 |
നെയ്യാറ്റിൻകര വാസുദേവൻ | 1989 |
ഡോ. ലീലാ ഓംചേരി | 1990 |
കെ.എസ്. നാരായണസ്വാമി (വീണ) | 1991 |
സി.എസ്. കൃഷ്ണയ്യർ | 1994 |
ഗുരുവായൂർ എസ്. ശ്രീകൃഷ്ണൻ (പുല്ലാങ്കുഴൽ) | 1997 |
മാവേലിക്കര വേലുക്കുട്ടി നായർ (മൃദംഗം) | 1998 |
മാവേലിക്കര എസ്.ആർ. രാജു (മൃദംഗം) | 1999 |
തിരുവിഴ ജയശങ്കർ | 2000 |
ബി. ശശികുമാർ | 2001 |
നെല്ലായ് കൃഷ്ണമൂർത്തി (വോക്കൽ) | 2001 |
മാവേലിക്കര ശങ്കരൻകുട്ടി നായർ | 2001 |
ബി. പൊന്നമ്മാൾ | 2002 |
കെ.പി. ഉദയഭാനു (വോക്കൽ) | 2003 |
എം.ജി. രാധാകൃഷ്ണൻ | 2004 |
ശാന്താ പി. നായർ | 2005 |
ടിവി. ഗോപാലകൃഷ്ണൻ (മൃദംഗം) | 2006 |
എം.എസ്. ഗോപാലകൃഷ്ണൻ | 2007 |
എം.കെ. അർജുനൻ | 2008 |
പാലാ സി.കെ. രാമചന്ദ്രൻ | 2009 |
പാൽക്കുളങ്ങര അംബികാദേവി | 2010 |
അനന്തലക്ഷ്മി വെങ്കിട്ടരാമൻ | 2011 |
ഡോ. കെ. ഓമനക്കുട്ടി | 2012 |
നേടിയ വ്യക്തി | വിഭാഗം |
---|---|
രമേഷ് നാരായൺ | ശാസ്ത്രീയ സംഗീതം |
കാവാലം ശ്രീകുമാർ | വായ്പാട്ട് |
ഗുരുവായൂർ ഗോപി | നാദസ്വരം |
ശ്രീനാരായണപുരം അപ്പുമാരാർ | ചെണ്ട |
സെൽമാ ജോർജ് | ലളിതസംഗീതം |
കെ.ജി. രാമു | നാടകം (ചമയം) |
മീനമ്പലം സന്തോഷ്, ദീപൻ ശിവരാമൻ | നാടകം (സംവിധാനം) |
ഈഞ്ചക്കാട് രാമചന്ദ്രൻപിള്ള | കഥകളി |
സുനന്ദ നായർ | മോഹിനിയാട്ടം |
ഗിരിജ റിഗാറ്റ | ഭരതനാട്യം |
മാർഗി മധു | കൂത്ത്, കൂടിയാട്ടം |
കേളത്ത് അരവിന്ദാക്ഷമാരാർ | ചെണ്ട |
തമ്പി പയ്യപ്പിള്ളി | ചവിട്ടുനാടകം |
ശ്രീധരൻ ആശാൻ | കാക്കാരശി നാടകം |
ആർ.കെ. മലയത്ത് | മാജിക് |
പൂച്ചാക്കൽ ഷാഹുൽ | നാടക ഗാനരചന |
പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017 ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ 2018 ഓഗസ്റ്റ് 2-ന് പ്രഖ്യാപിച്ചു.[2] 29 നാടകങ്ങളിൽ നിന്നു തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലൈ 23 മുതൽ ആഗസ്റ്റ് ഒന്നു വരെ തൃശൂരിൽ അരങ്ങേറിയത്. ഞാറയ്ക്കൽ ശ്രീനി ജൂറി ചെയർമാനായിരുന്നു. സുന്ദരൻ കല്ലായി, തങ്കമണി, സി.കെ.ശശി, സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2016 ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ 2017 മേയ് 26-ന് പ്രഖ്യാപിച്ചു.[3]
പ്രൊഫഷണൽ നാടക മത്സരം ഫലങ്ങൾ 2015 മാർച്ച് 23-ന് പ്രഖ്യാപിച്ചു. മികച്ച നാടകത്തിന് 40,000 രൂപയും സംവിധായകന് 20,000 രൂപയും നടനും നടിക്കും 15,000 രൂപയുമാണ് സമ്മാനത്തുക നൽകുന്നത്. മത്സരത്തിലേക്കായി നാടകങ്ങൾ തിരഞ്ഞെടുത്ത രീതിയെ ചിലർ കോടതിയിൽ ചോദ്യം ചെയ്തതിനാൽ ഫലപ്രഖ്യാപനം വൈകിയിരുന്നു. തെരഞ്ഞെടുത്ത 10 നാടകങ്ങൾക്ക് ഒരുലക്ഷം രൂപ വീതം സബ്സിഡി നൽകും. ഒപ്പം സമ്മാനാർഹരായവർക്ക് ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും.[4]
വിക്രമൻനായർ, കെ.എം. രാഘവൻ നമ്പ്യാർ, ടി.എം. എബ്രഹാം, സെൽമ ജോർജ്, എസ്. രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് 2010-ലെ പ്രൊഫഷണൽ നാടക മത്സര അവാർഡ് നിർണ്ണയം നടത്തിയത്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.