തുമ്പൂർമുഴി അണക്കെട്ട്
From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാഴച്ചാൽ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളിക്ക് സമീപമായി പരിയാരം ഗ്രാമപഞ്ചായത്തിലെ തുമ്പൂർമുഴിയിൽചാലക്കുടി ജലസേചനപദ്ധതി[2],[3] യുടെ ഭാഗമായി ചാലക്കുടിപ്പുഴയിൽ നിർമിച്ച ഒരു തടയണയാണ് തുമ്പൂർമുഴി തടയണ[4]. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
വസ്തുതകൾ നദി, Creates ...
തുമ്പൂർമുഴി അണക്കെട്ട് | |
നദി | ചാലക്കുടി പുഴ |
---|---|
Creates | തുമ്പൂർമുഴി തടയണ |
സ്ഥിതി ചെയ്യുന്നത് | തുമ്പൂർമുഴി , ചാലക്കുടി ,തൃശ്ശൂർ, കേരളം, ഇന്ത്യ |
പരിപാലിക്കുന്നത് | കേരള സർക്കാർ |
നീളം | 185 m |
ഉയരം | 4.66 m |
തുറന്നു കൊടുത്ത തീയതി | 1957 (STAGE 1)1966 (STAGE 2) |
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ | |
Coordinates | 10°17′46.9788″N 76°27′11.8224″E |
ചാലക്കുടി ജലസേചനപദ്ധതി |
അടയ്ക്കുക
തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം