തദ്ദേശ ഭരണ സ്ഥാപനങ്ങൾ
From Wikipedia, the free encyclopedia
തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ്.നിയമ നിർമ്മാണമൊഴികെയുള്ള വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് ഇവക്കുള്ളത് .ഇപ്പോഴത്തെ പഞ്ചായത്തുകൾ 1992 ലെ 73ആം ഭരണ ഘടനാഭേധഗതി[1] പ്രകാരം ഉണ്ടാക്കിയ പഞ്ചായത്തി രാജ് നിയമപ്രകാരമാണ് നടപ്പിലായത്[2]. 1992ൽ തന്നെ പാസ്സാക്കിയ നഗരപാലികാ നിയമപ്രകാരം74ആം ഭരണ ഘടനാഭേധഗതിപ്രകാരം നിലവിൽ വന്നവയാണ് ഇപ്പോഴുള്ള മുനിസിപ്പൽ കോർപ്പറേഷനുകളും നഗരസഭകളും.[3]