ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സ്
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ 12 കൗണ്ടികൾ ചേർത്ത് 2003 യു.എസ്. സെൻസസ് നിശ്ചയിച്ച ഔദ്യോഗിക പേരാണ് ഡാളസ്-ഫോർട്ട് വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ. ഡാളസ്-ഫോർട്ട്വർത്ത് മെട്രോപ്ലക്സിനെ പ്രധാനമായും ഡാളസ്–പ്ലേനോ–ഇർവിങ്, ഫോർട്ട് വർത്ത്–ആർലിങ്ടൺ എന്നീ രണ്ടു മെട്രോപ്പൊളിറ്റൻ ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. പ്രദേശവാസികൾ പൊതുവേ പ്രദേശത്തെ സൂചിപ്പിക്കാൻ ഡാളസ്/ഫോർട്ട് വർത്ത് മെട്രോപ്ലക്സ്, DFW, ദി മെട്രോപ്ലക്സ് എന്നിങ്ങനെയൊക്കെയുള്ള അനൗദ്യോഗികപേരുകൾ ഉപയോഗിക്കുന്നു. നോർത്ത് ടെക്സസിലെയും നോർത്ത് സെൻട്രൽ ടെക്സസിലെയും സാമ്പത്തിക സാംസ്കാരിക സിരാകേന്ദ്രമാണ് അമേരിക്കൻ ഐക്യനാടുകളിൽ സമുദ്രാതിർത്തിയില്ലാത്ത മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിൽവച്ച് ഏറ്റവും വലിയ ഈ പ്രദേശം[3].
വസ്തുതകൾ ഡാളസ്-ഫോർട്ട്വർത്ത്, രാജ്യം ...
ഡാളസ്-ഫോർട്ട്വർത്ത് | |
---|---|
എം.എസ്.എ. | |
ഡൗൺടൗൺ ഡാളസ്, ടെക്സസ് 2009 മാർച്ചിൽ | |
ഡൗൺടൗൺ ഫോർട്ട്വർത്ത്, ടെക്സസ് 2007 മാർച്ചിൽ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
പ്രധാന നഗരങ്ങൾ | |
• നഗരം | 1,407.0 ച മൈ (3,644.2 ച.കി.മീ.) |
• മെട്രോ | 9,286 ച മൈ (24,059 ച.കി.മീ.) |
ഉയരം | 606 - 1,368 അടി (184 - 417 മീ) |
• ജനസാന്ദ്രത | 634/ച മൈ (245/ച.കി.മീ.) |
• നഗരപ്രദേശം | 4,145,659 (6ആം) |
• MSA | 6,371,773 (4ആം) |
• CSA | 6,731,317 (7ആം) |
MSA/CSA: 2010 Urban: 2000 | |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
അടയ്ക്കുക