ടോറൻസ്
From Wikipedia, the free encyclopedia
ടോറൻസ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറ്) സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരത്തിന് 1.5 മൈൽ (2.4 കിലോമീറ്റർ) നീളത്തിൽ പസഫിക് സമുദ്രതീരമുണ്ട്. ഇളം ചൂടുള്ള താപനില, കടൽക്കാറ്റ്, കുറഞ്ഞ ആർദ്രത, 12.55 ഇഞ്ച് ശരാശരി വർഷിക മഴ എന്നിങ്ങനെയായി വർഷം മുഴുവൻ നിലനിൽക്കുന്ന മിതമായ കാലാവസ്ഥയാണ് ടോറൻസ് നഗരത്തിൽ അനുഭവപ്പെടാറുള്ളത്.[8]
ടോറൻസ്, കാലിഫോർണിയ | |||||
---|---|---|---|---|---|
Charter city[1] | |||||
City of Torrance | |||||
Torrance Beach with the Palos Verdes Peninsula in the background. | |||||
| |||||
Motto(s): "A Balanced City!" | |||||
Location of Torrance in the County of Los Angeles | |||||
Coordinates: 33°50′05″N 118°20′29″W | |||||
Country | United States of America | ||||
State | California | ||||
County | Los Angeles | ||||
Incorporated | May 12, 1921[2] | ||||
നാമഹേതു | Jared Sidney Torrance | ||||
• City council[3] | Mayor Patrick J. Furey Heidi Ann Ashcraft Gene Barnett Tim Goodrich Mike Griffiths Geoff Rizzo Kurt Weideman | ||||
• City treasurer | Dana Cortez[3] | ||||
• City clerk | Rebecca Poirier[3] | ||||
• ആകെ | 20.55 ച മൈ (53.23 ച.കി.മീ.) | ||||
• ഭൂമി | 20.48 ച മൈ (53.04 ച.കി.മീ.) | ||||
• ജലം | 0.07 ച മൈ (0.19 ച.കി.മീ.) 0.37% | ||||
ഉയരം | 89 അടി (27 മീ) | ||||
• ആകെ | 1,45,438 | ||||
• കണക്ക് (2016)[7] | 1,47,195 | ||||
• റാങ്ക് | 8th in Los Angeles County 39th in California 171st in the United States | ||||
• ജനസാന്ദ്രത | 7,187.96/ച മൈ (2,775.25/ച.കി.മീ.) | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP Codes | 90501–90510 | ||||
Area codes | 310/424 | ||||
FIPS code | 06-80000 | ||||
GNIS feature IDs | 1652802, 2412087 | ||||
വെബ്സൈറ്റ് | www |
1921 ൽ സംയോജിപ്പിക്കപ്പെട്ടതുമുതൽ ഈ നഗരത്തിൻറെ വളർച്ച അതിവേഗത്തിലായിരുന്നു. 2013 ൽ കണക്കുകൂട്ടിയതുപ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 147,478 ആയിരുന്നു. വാസഗേഹങ്ങളും ലഘു ഹൈടെക് വ്യവസായങ്ങളുമുൾക്കൊള്ളുന്ന ഈ നഗരത്തിൽ 90,000 പാതയോര വൃക്ഷങ്ങളും 30 നഗര ഉദ്യാനങ്ങളുമുണ്ട്.[9] കുറ്റകൃത്യങ്ങൾ കുറഞ്ഞ നഗരമായി അറിയപ്പെടുന്ന ടോറൻസ്, ലോസ് ആഞ്ചെലസ് കൗണ്ടിയിലെ സുരക്ഷിത നഗരങ്ങളിലൊന്നാണ്.[10] അമേരിക്കൻ യൂത്ത് സോക്കർ ഓർഗനൈസേഷൻറെ (AYSO) ജന്മസ്ഥലമാണ് ടോറൻസ്. ഇതുകൂടാതെ ടോറസ് നഗരം കാലിഫോർണിയയിലെ ജപ്പാനീസ് വംശജർ കൂടുതലുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ് (8.9%).[11]