From Wikipedia, the free encyclopedia
ലെന്റിബുലാറിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ജെൻലിസിയ (Genlisea). കോർക്ക്സ്ക്രൂ ചെടികൾ (corkscrew plants) എന്നറിയപ്പെടുന്ന ഇവ കീടഭോജിസസ്യങ്ങളിൽ ഉൾപ്പെടുന്നവയാണ്. ചെറുകീടങ്ങളെ ആകർഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാരമാക്കാനുള്ള ഘടനാവിശേഷങ്ങളോടു കൂടിയ സസ്യങ്ങളെയാണ് കീടഭോജിസസ്യങ്ങൾ (insectivorous plants)എന്നുവിളിക്കുന്നത്. ആഫ്രിക്ക, തെക്കേഅമേരിക്ക എന്നിവിടങ്ങളിലെ ഈർപ്പമുള്ള കരകളിൽ ഇവ കാണപ്പെടുന്നു. ജെൻലിസിയ ജീനസ്സിൽ വരുന്ന ചെടികളിലെ ഇലകൾ അത്യന്തം രൂപമാറ്റം വന്ന് ഭൂമിക്കടിയിലായുള്ള ഇലകളുപയോഗിച്ചാണ് ചെറിയ ജന്തുജാലങ്ങളെ ആകർഷിച്ച്, കെണിയിലാക്കി ഭക്ഷണമാക്കുന്നത്. ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമായ സ്റ്റെഫാനി ഫെലിസിറ്റെ ഡുക്രസ്റ്റ് ഡി സെന്റ് ആൽബിൻ, കോംടെസ്സെ ഡി ജെൻലിസിന്റെ സ്മരണാർത്ഥമായാണ് ജെൻലിസിയ ജീനസ്സിന് പേരുപറയുന്നത്.[1]
Genlisea | |
---|---|
Genlisea violacea traps and leaves | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Genlisea A.St.-Hil. (1833) |
Subgenera and sections | |
| |
Global distribution of Genlisea |
ജെൻലിസിയ ജീനസ്സിൽ ഉൾപ്പെടുന്ന സ്പീഷിസുകൾ ചെറിയ മൂലകാണ്ഠത്തിൽ നിന്നും വളരുന്ന ചെറിയ ചെടികളായിരിക്കും. വേരുകളില്ലാത്ത ഇവയിൽ രൂപശാസ്ത്രപരമായി വ്യത്യസ്തമായ രണ്ടുതരം ഇലകളുണ്ട്, ഒന്ന് ഭൂമിക്കുപുറത്തായി പ്രകാശസംശ്ലഷണത്തിനു അനുയോജ്യമായതും രണ്ടാമത്തേത് ഭൂമിക്കടിയിലെ ചെറിയ ജീവജാലങ്ങളെ കെണിയിലാക്കുക, വേരുകളില്ലാത്തതിനാൽ ചെടികളെ മണ്ണിലുറപ്പിക്കുക, വെള്ളം വലിച്ചെടുക്കുക തുടങ്ങയ പ്രവർത്തനങ്ങൾ ചെയ്യുന്ന അത്യന്തം രൂപമാറ്റം വന്നവ. ഇത്തരം രൂപമാറ്റം സംഭവിച്ച ഇലകളിൽ പത്രഹരിതകമോ മറ്റു നിറം കൊടുക്കുന്ന പദാർത്ഥങ്ങളോ ഇല്ലാത്തതിനാൽ ഇവ വെളുത്ത നിറത്തിലായിരിക്കും. ഇവയുടെ പൂങ്കുലയിൽ ഒരുപാടുപൂക്കളുണ്ടായിരിക്കും, പൂക്കളുടെ ദളങ്ങൾ കൂടിച്ചേർന്ന് രണ്ട് തൊങ്ങലോടുകൂടിയ കുഴൽ രൂപത്തിലാകുന്നു. അഞ്ച് തൊങ്ങലോടുകൂടിയതാണ് ഇവയുടെ വിദളങ്ങൾ . സാധാരണയായി ദളപുടങ്ങളുടെ നിറം മഞ്ഞയോ, വയലറ്റ് അല്ലെങ്കിൽ നീലനിറമുള്ളവയോ ആയിരിക്കും, എന്നാൽ ചില സ്പീഷിസുകളിൽ വെള്ളയോ മഞ്ഞകലർന്ന വെളുപ്പു നിറമോ ആയിരിക്കും. [2]
ജെൻലിസിയ ജീനസ്സിൽ ഇതുവരെ 29 സ്പീഷിസുകൾ കണ്ടെത്തിയിട്ടുണ്ട്. ജെൻലിസിയ ഓറിയ വാർ മൈനർ ഉം ജെൻലിസിയ ഓറിയ വാർ ഓറിയേ എന്നിവ ജെൻലിസിയ ജീനസ്സിൽ വൈവിധ്യ മാർന്നവയാണ്.
സ്പീഷിസ് | അഥോറിറ്റി | വർഷം | ചിത്രം | വിതരണം | ഉപജനുസ് | വിഭാഗം |
---|---|---|---|---|---|---|
ജെൻലിസിയ ആഫ്രിക്കാന | Oliv. | 1865 | ആഫ്രിക്ക | Genlisea | ആഫ്രിക്കാനേ | |
ജെൻലിസിയ ആഗ്ലോലെൻസിസ് | R.D.Good | 1924 | ആഫ്രിക്ക | Genlisea | ആഫ്രിക്കാനേ | |
ജെൻലിസിയ ഓറിയേ | A.St.-Hil. | 1833 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ ബാർത്ത്ലോട്ടൈ | S.Porembski, Eb.Fisch. & Gemmel | 1996 | ആഫ്രിക്ക | Genlisea | ആഫ്രിക്കാനേ | |
ജെൻലിസിയ എക്സിഹിബിഷ്യനിസ്റ്റ[[2] | Rivadavia & A.Fleischm. | 2011 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ ഫിലിഫോർമിസ് | A.St.-Hil. | 1833 | തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ക്യൂബ | Genlisea | Genlisea | |
ജെൻലിസിയ ഫ്ലെക്സോസ[2] | Rivadavia, A.Fleischm. & Gonella | 2011 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ ഗ്ലാബ്ര | P.Taylor | 1967 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ ഗ്ലാൻഡുലോസിസ്സിമ | R.E.Fr. | 1916 | ആഫ്രിക്ക | Genlisea | Recurvatae | |
ജെൻലിസിയ ഗുവാനെൻസിസ് | N.E.Br. | 1900 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ ഹിസ്പിഡ | Stapf | 1904 | ആഫ്രിക്ക | Genlisea | ആഫ്രിക്കാനേ | |
ജെൻലിസിയ ലൊബേറ്റ | Fromm | 1989 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ മാർഗരറ്റെ | Hutch. | 1946 | ആഫ്രിക്ക, മഡഗാസ്കർ | Genlisea | Recurvatae | |
ജെൻലിസിയ മെറ്റാലിക്ക[[2] | Rivadavia & A.Fleischm. | 2011 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ നെബുല്ക്കോള[2] | Rivadavia, Gonella & A.Fleischm. | 2011 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ നൈഗ്രോകോലിസ് | Steyerm. | 1948 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ ഒലിഗോഫില്ല[2] | Rivadavia & A.Fleischm. | 2011 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ ഓക്സിസെൻട്രോൺ | P.Taylor | 1954 | തെക്കേ അമേരിക്ക, ട്രിനിഡാഡ് | Genlisea | Genlisea | |
ജെൻലിസിയ പാലിഡ | Fromm & P.Taylor | 1985 | ആഫ്രിക്ക | Genlisea | Recurvatae | |
ജെൻലിസിയ പൾച്ചെല്ല | Tutin | 1934 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ പിഗ്മെ | A.St.-Hil. | 1833 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ റെപ്പെൻസ് | Benj. | 1847 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ റൊറൈമെന്ർസിസ് | N.E.Br. | 1901 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ സനാരിയപോന | Steyerm. | 1953 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ സ്റ്റപ്ഫി | A.Chev. | 1912 | ആഫ്രിക്ക | Genlisea | ആഫ്രിക്കാനേ | |
ജെൻലിസിയ സബ്ഗ്ലാബ്ര | Stapf | 1906 | ആഫ്രിക്ക | Genlisea | ആഫ്രിക്കാനേ | |
ജെൻലിസിയ ട്യൂബെറോസ[3] | Rivadavia, Gonella & A.Fleischm. | 2013 | തെക്കേ അമേരിക്ക | Genlisea | Genlisea | |
ജെൻലിസിയ അൻകിനാറ്റ | P.Taylor & Fromm | 1983 | തെക്കേ അമേരിക്ക | Tayloria | ||
ജെൻലിസിയ വയോലാസ്യേ | A.St.-Hil. | 1833 | തെക്കേ അമേരിക്ക | Tayloria |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.