ജാവാസ്ക്രിപ്റ്റ്
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
ജാവാസ്ക്രിപ്റ്റ് ഒരു ഹൈലെവൽ, ഡൈനമിക് ആയി ടൈപ് ചെയ്യപ്പെടുന്ന, ഡൈനമിക് പ്രോഗ്രാമിങ്ങ് ഭാഷയാണ്. ഇന്റർപ്രെറ്റ് ചെയ്യപ്പെടുന്ന ഭാഷയാണെങ്കിലും, പുതിയ ബ്രൗസറുകളിൽ ജസ്റ്റ് ഇൻ ടൈം കമ്പൈലേഷൻ ഇപ്പോൾ സാധ്യമാണ്.
ശൈലി: | Multi-paradigm: prototype-based, functional, imperative, സ്ക്രിപ്റ്റിങ്ങ് ഭാഷ |
---|---|
പുറത്തുവന്ന വർഷം: | 1995 |
രൂപകൽപ്പന ചെയ്തത്: | Brendan Eich |
വികസിപ്പിച്ചത്: | നെറ്റ്സ്കേപ് കമ്യൂണിക്കേഷൻസ് കോർപറേഷൻ, മോസില്ല ഫൗണ്ടേഷൻ |
ഡാറ്റാടൈപ്പ് ചിട്ട: | dynamic, weak, duck |
പ്രധാന രൂപങ്ങൾ: | SpiderMonkey, Rhino, KJS, JavaScriptCore |
വകഭേദങ്ങൾ: | JScript, JScript .NET |
സ്വാധീനിക്കപ്പെട്ടത്: | Self, സി, സ്കീം, പേൾ, പൈത്തൺ, ജാവ |
ക്ലയന്റ് ഭാഗത്തും അല്ലാതെയുമുള്ള ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുവാനായി വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു സ്ക്രിപ്റ്റിങ്ങ് ഭാഷയാണ് ജാവാസ്ക്രിപ്റ്റ്. പ്രധാനമായും വെബ് താളുകൾക്കു വേണ്ടിയുള്ള ക്ലയന്റ് ഭാഗ സ്ക്രിപ്റ്റിങ്ങിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഇ.സി.എം.എ. സ്ക്രിപ്റ്റ് (ECMAScript) മാനദണ്ഡങ്ങൾ പ്രകാരം ക്രമീകരിച്ചിട്ടുണ്ട് ഈ ഭാഷ.
വെബ് താളുകൾക്കു പുറമേ മറ്റ് പല സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകളിലും ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കപ്പെടുന്നുണ്ട്.[അവലംബം ആവശ്യമാണ്] പി.ഡി.എഫ് പ്രമാണങ്ങൾ, പ്രത്യേക സൈറ്റുകൾ, ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയവക്ക് വേണ്ടി മാത്രമായുള്ള ബ്രൌസറുകൾ (ഇവക്ക് സൈറ്റ് സ്പെസിഫിക് ബ്രൌസറുകൾ അഥവാ എസ്എസ്ബി എന്നാണ് പറയുക) തുടങ്ങിയവയാണവ. പുതിയതും വേഗതയേറിയതുമായ ജാവാസ്ക്രിപ്റ്റ് വിർച്വൽ മെഷീനുകളും, അവയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടിട്ടുള്ള ഫ്രെയിംവർക്കുകളും (ഉദാഹരണത്തിന്, നോഡ്.ജെഎസ്-Node.js) മറ്റും സെർവർസൈഡ് വെബ് ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിൽ ജാവാസ്ക്രിപ്റ്റിനുള്ള സാധ്യത കൂട്ടുന്നു.
നിരവധി പ്രോഗ്രാമിങ് ഭാഷകളിൽ നിന്നും ആശയങ്ങൾ എടുത്ത് കാഴ്ചയിൽ ഏറെക്കുറെ ജാവയെ അനുസ്മരിപ്പിക്കും പോലെയാണ് വികസിപ്പിച്ചിരിക്കുന്നത് [അവലംബം ആവശ്യമാണ്]. ജാവാസ്ക്രിപ്റ്റിന്റെ വികസനത്തിനാധാരമായ മൂലതത്ത്വങ്ങളിൽ സെൽഫ് (self), സ്കീം (scheme) എന്നീ പ്രോഗ്രാമിങ് ഭാഷകളുടെ സ്വാധീനമുണ്ട്.[1]