ഒരു അമേരിക്കൻ സാങ്കേതികവിദ്യജ്ഞനാണ് ബ്രണ്ടൻ ഐക്ക്(ജനനം: 1960ലോ 1961ലോ)[1]. വെബ്ബിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ജാവാസ്ക്രിപ്റ്റ് സ്ക്രിപ്റ്റിംഗ് ലാംങ്വിജിന്റെ ഉപജ്ഞാതാവ് ബ്രണ്ടൻ ഐക്കാണ്. മോസില്ല പദ്ധതി, മോസില്ല കോർപ്പറേഷൻ, മോസില്ല ഫൗണ്ടേഷൻ എന്നിവയുടെ സഹസ്ഥാപകനായ ഐക്ക് ദീർഘകാലം മോസില്ല കോർപ്പറേഷന്റെ ചീഫ് ടെക്ക്നിക്കൽ ഓഫീസറും കുറച്ച് കാലം ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ആയിരുന്നു.[2]പിന്നീട് അദ്ദേഹം ബ്രേവ് സോഫ്റ്റ്‌വെയറിന്റെ സിഇഒ ആയി.

വസ്തുതകൾ ബ്രണ്ടൻ ഐക്ക്, ജനനം ...
ബ്രണ്ടൻ ഐക്ക്
Thumb
ബ്രണ്ടൻ ഐക്ക്, മോസില്ലയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫ്, ആഗസ്റ്റ് 21, 2012
ജനനം1961 (വയസ്സ് 6364)
പിറ്റ്സ്ബർഗ്, പെൻസിൽവാനിയ, യു.എസ്.
കലാലയംഇല്ലിനോയിസ് സർവ്വകലാശാല
അറിയപ്പെടുന്നത്ജാവാസ്ക്രിപ്റ്റ്
വെബ്സൈറ്റ്brendaneich.com
അടയ്ക്കുക

ആദ്യകാല ജീവിതം

ഐക്ക് പിറ്റ്സ്ബർഗിൽ കുട്ടിക്കാലം ചെലവഴിച്ചു; ഗൈതേഴ്സ്ബർഗ്, മേരിലാൻഡ്; പാലോ ആൾട്ടോ,[3] കൂടാതെ അദ്ദേഹം എൽവുഡ് പി. കബ്ബർലി ഹൈസ്‌കൂളിൽ ചേർന്നു, 1979-ൽ ബിരുദം നേടി. സാന്താ ക്ലാര യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗണിതത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടി,[3] 1985-ൽ ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം നേടി. .[3] ഐക്ക് റോമൻ കത്തോലിക്കനാണ്.[4]

സിലിക്കൺ ഗ്രാഫിക്സിൽ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം ഏഴ് വർഷത്തോളം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും നെറ്റ്‌വർക്ക് കോഡിലും പ്രവർത്തിച്ചു.[5]മൈക്രോകെർണലും ഡിഎസ്പി കോഡും എഴുതുന്ന മൈക്രോയൂണിറ്റി സിസ്റ്റംസ് എഞ്ചിനീയറിംഗിൽ മൂന്ന് വർഷം ജോലി ചെയ്തു.

കരിയർ

നെറ്റ്സ്കേപ്പ്

1995 ഏപ്രിലിൽ നെറ്റ്‌സ്‌കേപ്പ് കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷനിൽ ഐക്ക് ജോലി ആരംഭിച്ചു. സ്‌കീം "ബ്രൗസറിൽ" ഉൾപ്പെടുത്താൻ ഉദ്ദേശിച്ചാണ് ഐക്ക് ആദ്യം ചേർന്നത്,[6] എന്നാൽ അദ്ദേഹത്തിന്റെ നെറ്റ്‌സ്‌കേപ്പ് മേലുദ്യോഗസ്ഥർ ഭാഷയുടെ വാക്യഘടന ജാവയുമായി സാമ്യമുള്ളതിന് വേണ്ടി നിർബന്ധിച്ചു. തൽഫലമായി, സ്കീമിന്റെ പ്രവർത്തനക്ഷമതയും സെൽഫിന്റെ ഒബ്ജക്റ്റ് ഓറിയന്റേഷനും ജാവയുടെ വാക്യഘടനയും ഉള്ള ഒരു ഭാഷ ഐക്ക് രൂപപ്പെടുത്തി. നാവിഗേറ്റർ 2.0 ബീറ്റ റിലീസ് ഷെഡ്യൂൾ ഉൾക്കൊള്ളുന്നതിനായി പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം ആദ്യ പതിപ്പ് പൂർത്തിയാക്കി, [6][7] മോച്ച(Mocha)എന്ന് വിളിക്കപ്പെട്ടു, എന്നാൽ 1995 സെപ്റ്റംബറിൽ ലൈവ്സ്ക്രിപ്റ്റ് എന്ന് പുനർനാമകരണം ചെയ്തു, ഒടുവിൽ സൺ മൈക്രോസിസ്റ്റവുമായുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഡിസംബറിൽ ജാവാസ്ക്രിപ്റ്റ് എന്ന് പേരിട്ടു.[8]അതോടൊപ്പം, നെറ്റ്‌സ്‌കേപ്പ് കമ്മ്യൂണിക്കേഷനിൽ നെറ്റ്‌സ്‌കേപ്പ് നാവിഗേറ്റർ ബ്രൗസറിനായി അദ്ദേഹം ആദ്യത്തെ സ്‌പൈഡർമങ്കി എഞ്ചിൻ രൂപകൽപ്പന ചെയ്‌തു. 1998-ൽ മോസില്ലയ്ക്ക് നെറ്റ്‌സ്‌കേപ്പ് അടിസ്ഥാന കോഡ് ലഭിച്ചപ്പോൾ, സി പ്രോഗ്രാമിംഗ് ഭാഷയിൽ എഴുതിയ ഈ എഞ്ചിൻ അതിൽ ഉൾപ്പെടുന്നു.[9] ഇഗ്മാ-262(ECMA-262)സ്റ്റാൻഡേർഡിന് അനുസൃതമായി ജാവാസ്ക്രിപ്റ്റ് 1.5-ൽ ഇത് മാറ്റി.നാവിഗേറ്ററിൽ ജാവാസ്ക്രിപ്റ്റിന്റെ പ്രത്യേക നിർവ്വഹണമായ സ്‌പൈഡർമങ്കിയുടെ വികസനത്തിന് ഐക്ക് മേൽനോട്ടം വഹിച്ചു.[9]

മോസില്ല

നെറ്റ്സ്കേപ്പിന്റെ ഓപ്പൺ സോഴ്സ് കോഡുകളുടെ കൈകാര്യത്തിനായാണ് മോസില്ല പദ്ധതി ആരംഭിച്ചത്. മോസില്ല.ഓർഗ് എന്ന വെബ്സൈറ്റോടു കൂടി പ്രവർത്തനം ആരംഭിച്ച മോസില്ലയുടെ സഹസ്ഥാപകനായിരുന്നു ബ്രണ്ടൻ ഐക്ക്. മോസില്ലയുടെ ചീഫ് ആർക്കിടെക്റ്റ് ആയിരുന്നു ഐക്ക്.[10] 1999ൽ നെറ്റ്സ്കേപ്പിനെ എഒഎൽ ഏറ്റെടുത്തു. 2003 ജൂലൈയിൽ നെറ്റ്സ്കേപ്പ് ബ്രൗസർ യൂണിറ്റ് എഒഎൽ പൂട്ടിയപ്പോൾ ഐക്ക് മോസില്ല ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ സജീവമായി.

2005ൽ മോസില്ല ഫൗണ്ടേഷന്റെ മുഖ്യ സാങ്കേതികജ്ഞനും ഡയറക്ടർ ബോർഡ് അംഗവുമായ ഐക്ക് പുതുതായി രൂപീകൃതമായ മോസില്ല കോർപ്പറേഷന്റെ സിടിഒ ആയി ചുമതലയേറ്റു.[11] മോസില്ല ഫൗണ്ടേഷന്റെ ലാഭേച്ഛയോടു കൂടി പ്രവർത്തിക്കുന്ന സഹോദര സ്ഥാപനമാണ് മോസില്ല കോർപ്പറേഷൻ.

മോസില്ലയുടെ റസ്റ്റ് പ്രോഗ്രാമിംഗ് ലാങ്വിജിലേക്ക് 2012 വരെ ഐക്ക് സംഭാവന നൽകിയിരുന്നു.[12]

സിഇഒ വിവാദം

2014 മാർച്ച് 24ന് ബ്രണ്ടൻ ഐക്ക് മോസില്ലയുടെ സിഇഒ ആയി നിയമിതനായി.[13] ഇതിനെത്തുടർന്ന് മോസില്ലക്കകത്തും പുറത്തും പ്രതിഷേധങ്ങൾ ഉടലെടുത്തു. 2008ൽ നടന്ന കാലിഫോർണിയ പ്രമേയം 8 എന്ന സമരത്തിലേക്ക് ഐക്ക് $1000 സംഭാവനയായി നൽകിയിരുന്നു.[14] സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നതിനെതിരെ നടന്ന സമരമായിരുന്നു കാലിഫോർണിയ പ്രമേയം 8. ഈ സംഭാവനാ വിരം രണ്ടു വർഷങ്ങൾക്ക് ശേഷം 2010ലാണ് പുറത്തറിഞ്ഞത്. ആ സമയത്ത് തന്നെ ട്വിറ്റർ പോലെയുള്ള സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഐക്കിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു.[14] ഈ പ്രതിഷേധങ്ങൾ ഐക്ക് സിഇഒ ആയി നിയമിതനായപ്പോൾ വീണ്ടും പുറപ്പെട്ടു. ചില എൽജിബിടി പ്രവർത്തകർ കമ്പനിയെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. മോസില്ലയിലെ ചിലർ ഐക്കിനോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു.[15] മറ്റു ചിലർ ബ്ലോഗ് വഴി പ്രതിഷേധം അറിയിച്ചു. ഡയറക്റ്റർ ബോർഡിലെ അഞ്ചിൽ മൂന്നു പേർ സ്ഥാനം രാജി വെച്ചു. എല്ലാം ഇതെല്ലാം സാങ്കേതിക കാരണങ്ങളാലാണെന്നാണ് മോസില്ല പ്രതികരിച്ചത്. തുടർന്ന് 2013 ഏപ്രിൽ 3ന് ബ്രണ്ടൻ ഐക്ക് സിഇഒ സ്ഥാനം രാജി വെക്കുകയും മോസില്ലയിൽ നിന്ന് വിരമിക്കുകയും ചെയ്തു. താൻ ഈ സമയത്ത് ഒരു ഒത്ത നേതാവല്ല എന്നതായിരുന്നു രാജിക്ക് ഐക്ക് പറഞ്ഞ കാരണം.

അവലംബം

Wikiwand - on

Seamless Wikipedia browsing. On steroids.