പൈത്തൺ (പ്രോഗ്രാമിങ്ങ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ഒരു ഹൈലെവൽ പ്രോഗ്രാമിങ് ഭാഷയാണ് പൈത്തൺ. എഴുതുന്ന പ്രോഗ്രാം എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാം എന്നത് പൈത്തണിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. 1991-ൽ ഗൈഡോ വാൻ റോസ്സിന്റെ നേതൃത്വത്തിലാണ് ഇത് എഴുതിയത്. കോഡ് വായനാസമത്വത്തിന് പ്രാധാന്യം നൽകുന്ന ഒരു ഡിസൈൻ തത്ത്വചിന്തയും പൈത്തണിനുണ്ട്. പ്രോഗ്രാമ്മർമാരെ കുറച്ചു കോഡുകളായി ആശയങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരു സിന്റാക്സ്, പ്രത്യേകിച്ച് ശ്രദ്ധേയമായ വൈറ്റ്സ്പെയ്സ് ഉപയോഗിക്കുന്നു. ചെറുതും വലുതുമായ തുലനങ്ങളിൽ വ്യക്തമായ പ്രോഗ്രാമുകൾ പ്രാപ്തമാക്കുന്ന നിർമ്മിതി ഇത് നൽകുന്നു.
ശൈലി: | Multi-paradigm: object-oriented,[1] procedural (imperative), functional, structured, reflective |
---|---|
രൂപകൽപ്പന ചെയ്തത്: | Guido van Rossum |
വികസിപ്പിച്ചത്: | Python Software Foundation |
ഡാറ്റാടൈപ്പ് ചിട്ട: | Duck, dynamic, strong typing;[2] gradual (since 3.5, but ignored in CPython)[3] |
പ്രധാന രൂപങ്ങൾ: | CPython, PyPy, Stackless Python, MicroPython, CircuitPython, IronPython, Jython |
വകഭേദങ്ങൾ: | Cython, RPython, Starlark[4] |
സ്വാധീനിക്കപ്പെട്ടത്: | ABC,[5] Ada,[6] ALGOL 68,[7] APL,[8] C,[9] C++,[10] CLU,[11] Dylan,[12] Haskell,[13] Icon,[14] Java,[15] Lisp,[16] Modula-3,[10] Perl, Standard ML[8] |
സ്വാധീനിച്ചത്: | Apache Groovy, Boo, Cobra, CoffeeScript,[17] D, F#, Genie,[18] Go, JavaScript,[19][20] Julia,[21] Nim, Ring,[22] Ruby,[23] Swift[24] |
അനുവാദപത്രം: | Python Software Foundation License |
വെബ് വിലാസം: | www |
പൈത്തൺ ഒരു ഡൈനാമിക് ടൈപ്പ് സിസ്റ്റം, ഓട്ടോമാറ്റിക് മെമ്മറി മാനേജ്മെന്റ് എന്നിവ ലഭ്യമാക്കുന്നു. ഇത് ഒന്നിലധികം പ്രോഗ്രാമിങ് പരാമീറ്ററുകൾ പിന്തുണയ്ക്കുന്നു,ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ, ഇംപരേറ്റീവ്, ഫങ്ഷണൽ ആൻഡ് പ്രൊസീജ്യറൽ, കൂടാതെ വലിയൊരു സമഗ്രമായ ലൈബ്രറിയും ഉണ്ട്.
പല ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കും പൈത്തൺ വ്യാഖ്യാതാക്കൾ ലഭ്യമാണ്. പൈത്തണിന്റെ റഫറൻസ് നിർവ്വഹണ രീതിയായ സിപൈത്തൺ, ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ആണ്. അതിന്റെ എല്ലാ വകഭേദങ്ങളും പോലെ തന്നെ ഒരു സാമുദായിക അടിസ്ഥാന വികസന മോഡലും ഉണ്ട്. സിപൈത്തൺ ലാഭരഹിത പൈത്തൺ സോഫ്റ്റ് വെയർ ഫൗണ്ടേഷൻ ആണ് കൈകാര്യം ചെയ്യുന്നത്.