ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി
From Wikipedia, the free encyclopedia
തെക്കെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇത്തിക്കണ്ണികളിൽ കാണുന്ന ചെറിയ പക്ഷിയാണ് ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി(ഇംഗ്ലീഷ്: Pale-billed Flowerpecker). പൂർണ വളർച്ചയെത്തിയ ഇത്തിക്കണ്ണിക്കുരുവിക്ക് ഏതാണ്ട് എട്ട് സെന്റീ മീറ്റർ മാത്രമേ നീളം കാണുകയുള്ളൂ. ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവിയുടെ ദേഹത്തിന്റെ ഉപരിഭാഗം തവിട്ടുനിറവും അടിഭാഗം മങ്ങിയ വെള്ള നിറവുമാണ്. ഇതിന്റ കൊക്കിന്റ നിറം മങ്ങിയ ചുവപ്പ് നിറമാണ്. ഇത്തിക്കണ്ണിക്കായകളാണ് ഇത്തിക്കണ്ണിക്കുരുവിയുടെ പ്രധാന ആഹാരം. ഇത്തിക്കണ്ണിയുടെ പരാഗണത്തിനും വിതരണത്തിനും ഇത് സഹായിക്കുന്നുണ്ട്. [3]
വസ്തുതകൾ ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി, പരിപാലന സ്ഥിതി ...
ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി | |
---|---|
Pale-billed or Tickell's Flowerpecker | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Dicaeidae |
Genus: | Dicaeum |
Species: | D. erythrorhynchos |
Binomial name | |
Dicaeum erythrorhynchos (Latham, 1790)[2] | |
അടയ്ക്കുക