![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4d/Guruvayoorappan.jpg/640px-Guruvayoorappan.jpg&w=640&q=50)
ഗുരുവായൂരപ്പൻ
പ്രധാനമായും കേരളത്തിൽ ആരാധിച്ചുവരുന്ന മഹാവിഷ്ണുവിന്റെ ഒരു രൂപഭേദം / From Wikipedia, the free encyclopedia
തെക്കേ ഇന്ത്യയിൽ, പ്രധാനമായും കേരളത്തിൽ ആരാധിയ്ക്കപ്പെടുന്ന ഭഗവാൻ മഹാവിഷ്ണുവിന്റെ ഒരു രൂപഭേദമാണ് ഗുരുവായൂരപ്പൻ. പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി എന്ന അർത്ഥത്തിലാണ് ഈ രൂപത്തെ ഗുരുവായൂരപ്പൻ എന്ന് വിളിച്ചുപോരുന്നത്. രൂപഭാവങ്ങൾ കൊണ്ടും പൂജാരീതികൾ കൊണ്ടും മഹാവിഷ്ണുവാണെങ്കിലും, ഭക്തജനവിശ്വാസമനുസരിച്ച് ഗുരുവായൂരപ്പൻ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണനാണ്. അതിൽ തന്നെ ഉണ്ണിക്കണ്ണനായാണ് ഭൂരിഭാഗം ഭക്തരും ഗുരുവായൂരപ്പനെ കാണുന്നത്. ഐതിഹ്യപരമായും ചരിത്രപരമായും ഏറെ പ്രാധാന്യം നേടിയ ഈ ഭഗവാന്, ഇപ്പോൾ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളുണ്ട്. ഇവയിലധികവും മലയാളികളുടെ കുടിയേറ്റത്തെത്തുടർന്നാണ് രൂപം കൊള്ളുന്നത്. ഗുരുവായൂരപ്പനും, അയ്യപ്പനും, ഭഗവതിയും, നാഗദൈവങ്ങളും കേരളീയ ഹൈന്ദവാരാധനയുടെ കേന്ദ്രബിന്ദുക്കളായി കണക്കാക്കപ്പെടുന്നു.
ഗുരുവായൂരപ്പൻ | |
---|---|
![]() ഗുരുവായൂരപ്പൻ, ചതുർബാഹു മഹാവിഷ്ണു രൂപത്തിൽ | |
സംസ്കൃതം | Guruvāyūrappan |
മലയാളം | ഗുരുവായൂരപ്പൻ |
Affiliation | ആദിനാരായണൻ(മഹാവിഷ്ണു)/ശ്രീകൃഷ്ണൻ |
Abode | വൈകുണ്ഠം, ഗുരുവായൂർ |
Planet | ഭൂമി |
മന്ത്രം | ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം ശ്രീകൃഷ്ണായ പരമാത്മനേ നമഃ |
ആയുധം | സുദർശന ചക്രം, പാഞ്ചജന്യം, കൗമോദകി (ഗദ), താമര |
വാഹനം | ഗരുഡൻ |
ജീവിത പങ്കാളി | ലക്ഷ്മി |