ഗുരുദ്വാര ജനം ആസ്ഥാൻ
From Wikipedia, the free encyclopedia
സിഖ് മതത്തിൻറെ സ്ഥാപകനായ ഗുരുനാനാക്ക് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ട ഗുരുദ്വാരയാണ് ഗുരുദ്വാര നങ്കാന സാഹിബ് എന്നും അറിയപ്പെടുന്ന ഗുരുദ്വാര ജനം ആസ്ഥാൻ ഉർദു: گردوارہ جنم استھان).[2][3][4][5] പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ നഗരത്തിനടുത്തുള്ള നങ്കാന സാഹിബിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.[6]
വസ്തുതകൾ Gurdwara Janam Asthanگردوارہ جنم استھان ਗੁਰਦੁਆਰਾ ਜਨਮ ਅਸਥਾਨ, അടിസ്ഥാന വിവരങ്ങൾ ...
Gurdwara Janam Asthan گردوارہ جنم استھان ਗੁਰਦੁਆਰਾ ਜਨਮ ਅਸਥਾਨ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Sikh architecture |
നഗരം | Nankana Sahib Punjab |
രാജ്യം | Pakistan |
നിർമ്മാണം ആരംഭിച്ച ദിവസം | 1600 A.D. |
പദ്ധതി അവസാനിച്ച ദിവസം | 1819–20 A.D. |
അടയ്ക്കുക
പതിനാറാം നൂറ്റാണ്ടിലെ ആദ്യത്തെ ഗുരുദ്വാര ഗുരുനാനാക്കിൻറെ ചെറുമകൻ ബാബ ധരം ചന്ദ് ആണ് ഈ സ്ഥലത്ത് പണിതതെന്ന് വിശ്വസിക്കപ്പെടുന്നു.[7] പത്തൊൻപതാം നൂറ്റാണ്ടിൽ രഞ്ജിത് സിങ് നിർമിച്ചതാണ് ഇപ്പോഴത്തെ ഗുരുദ്വാര.[8]