പഞ്ചാബ്, പാകിസ്താൻ
From Wikipedia, the free encyclopedia
പാകിസ്താനിലെ ഏറ്റവും വികസിതവും ജനനിബിഡവുമായ പ്രവിശ്യയാണ് പഞ്ചാബ് (ഉർദു: پنجاب, Shahmukhī Punjabi: پنجاب, panj-āb, "പഞ്ചനദികൾ": listenⓘ). പാകിസ്താന്റെ ജനസംഖ്യയുടെ 56% ഇവിടെ വസിക്കുന്നു..[3][4][5]ബലൂചിസ്ഥാൻ കഴിഞ്ഞാൽ പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് പഞ്ചാബ്. 205,344 ച.കി.മി ആണ് വിസ്തീർണ്ണം.(79,284 സ്കവ.മൈൽസ് 2015ലെ കണക്ക് പ്രകാരം 101,391,000 ആണ് ജനസംഖ്യ. തെക്ക് സിന്ധ് പ്രവിശ്യയുമായും പടിഞ്ഞാറ് ബലൂചിസ്ഥാൻ, ഖൈബർ പക്തുഖ്വ വടക്ക് ഇസ്ലാമാബാദ്, ആസാദ് കാശ്മീർ എന്നിവയുമായും അതിർത്തി പങ്കിടുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ എന്നിവയുമായി അതിർത്തി പങ്കിടുന്നു. ചരിത്ര പ്രസിദ്ധമായ ലാഹോർ ആണ് തലസ്ഥാനം. ഫാഷൻ വ്യവസായം, ലോലിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം എന്നിവയുടെ കേന്ദ്രം കൂടിയാണ് പഞ്ചാബ്. സൂഫിസത്തിന് പ്രശസ്തമായ കേന്ദ്രം കൂടിയായ ഇവിടം നിരവധി സൂഫി കേന്ദ്രങ്ങളുമുണ്ട്. സിഖ് മതത്തിൻറെ ജന്മസ്ഥലമായി പരിഗണിക്കുന്ന ഇവിടയാണ് സിഖ് മതസ്ഥാപകനായ ഗുരു നാനാക് ജനിച്ചത്.
പഞ്ചാബ് پنجاب ਪੰਜਾਬ | |||
---|---|---|---|
പ്രവിശ്യ | |||
Counter-clockwise from top left:
Chenab River,
Lahore Fort,
Nankana Sahib,
Faisalabad,
Noor Mahal – Bahawalpur,
Masjid Wazir Khan – Lahore. Counter-clockwise from top left:
Chenab River, Lahore Fort, Nankana Sahib, Faisalabad, Noor Mahal – Bahawalpur, Masjid Wazir Khan – Lahore. | |||
| |||
പഞ്ചാബ് പ്രവിശ്യയുടെ സ്ഥാനം പാകിസ്താനിൽ | |||
പഞ്ചാബ് പ്രവിശ്യയുടെ ഭൂപടം | |||
രാജ്യം | പാകിസ്താൻ | ||
നിലവിൽ വന്നത് | 1 ജൂലൈ 1970 | ||
തലസ്ഥാനം | ലാഹോർ | ||
വലിയ നഗരം | ലഹോർ | ||
• ഭരണസമിതി | പ്രവിശ്യാതല അസംബ്ലി | ||
• ഗവർണർ | Chaudhary Muhammad Sarwar (PML N) | ||
• മുഖ്യമന്ത്രി | Shahbaz Sharif (PML-N) | ||
• ഹൈ കോടതി | ലാഹോർ ഹൈ കോടതി | ||
• ആകെ | 2,05,344 ച.കി.മീ.(79,284 ച മൈ) | ||
(2013)[1] | |||
• ആകെ | 10,10,00,000 | ||
• ജനസാന്ദ്രത | 490/ച.കി.മീ.(1,300/ച മൈ) | ||
സമയമേഖല | UTC+5 (PKT) | ||
ISO കോഡ് | PK-PB | ||
പ്രധാന ഭാഷകൾ | |||
മറ്റു ഭാഷകൾ | Saraiki, പഷ്തു, Baluchi | ||
അസംബ്ലി സീറ്റുകൾ | 371[2] | ||
ജില്ലകൾ | 36 | ||
യൂണിയൻ കൗൺസിലുകൾ | 127 | ||
വെബ്സൈറ്റ് | www.punjab.gov.pk |
വളരെ പുരാതന കാലം മുതൽക്കെ, പഞ്ചാബിൽ ജനതാമസമുണ്ടായിരുന്നു. 2600 ബി.സി.-യിലെ സിന്ധു നദീതട സംസ്കാരത്തിൻറെ ശേഷിപ്പുകളുള്ള ഹാരപ്പ ഈ പ്രവിശ്യയിലാണുള്ളത്.[6] സി.ഇ. എട്ടാം നൂറ്റാണ്ടിൽ ഉമയ്യദ് രാജവംശം ഈ പ്രദേശം കീഴടക്കിയിരുന്നു. കൂടാതെ മഹ്മൂദ് ഗസ്നി, മുഗൾ രാജാവായിരുന്ന ബാബർ, നാദിർ ഷാ എന്നിവരും പലതവണ ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്. മുഗൾ സാമ്രാജ്യകാലത്താണ് പഞ്ചാബ് അതിന്റെ പ്രതാപത്തിലെത്തിയത്. 1947-ൽ ബ്രിട്ടീഷുകാർ ഈ പ്രദേശം വിഭജിച്ച് ഒരു ഭാഗം ഇന്ത്യയിലേക്കും ഒരു ഭാഗം പാകിസ്താനിലുമാക്കി.