ഖോർഫക്കാൻ
From Wikipedia, the free encyclopedia
ഖോർ ഫക്കൻ ( അറബി: خَوْر فَكَّان ) യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യുഎഇ) കിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഷാർജ എമിറേറ്റിന്റെ ഒരു നഗരവും എക്സ്ക്ലേവുമാണ്. അതായത്, ഖോർഫക്കാൻ ഭൂമിശാസ്ത്രപരമായി ഫുജൈറ എമിറേറ്റിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. [1] [2] ഫുജൈറ സിറ്റി കഴിഞ്ഞാൽ കിഴക്കൻ തീരത്തെ രണ്ടാമത്തെ വലിയ നഗരം ആയ ഖോർഫക്കാൻ , [3] "രണ്ട് താടിയെല്ലുകളുടെ അരുവി" എന്നർത്ഥം വരുന്ന ഖോർ ഫക്കൻ ഉൾക്കടൽ തീരത്താണ് സ്ഥിതി ചെയ്യുന്നത്. [4] ഖോർഫക്കാൻ കണ്ടെയ്നർ ടെർമിനലിന്റെ ആസ്ഥാനമാണിവിടം. മേഖലയിലെ ഏക സ്വാഭാവിക ആഴക്കടൽ തുറമുഖവും യുഎഇയിലെ പ്രധാന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നും ആയ [5] ഖോർ ഫക്കാൻ തുറമുഖം ഷാർജയുടെ കിഴക്കൻ കടൽത്തീരത്തെ അഭിമുഖീകരിക്കുന്നു. ഇത് ഏഷ്യയുമായും ഫാർ ഈസ്റ്റുമായും ബന്ധം വിപുലീകരിക്കുന്നു. ഷാർജ എമിറേറ്റിന്റെ മൂന്ന് തുറമുഖങ്ങളിൽ ഒന്നാണ് ഈ തുറമുഖം. [6]
Khawr Fakkan خَوْر فَكَّان | ||
---|---|---|
City | ||
Khor Fakkan | ||
| ||
Coordinates: 25°20′21″N 56°21′22″E | ||
Country | United Arab Emirates | |
Emirate | Sharjah | |
• Sheikh | Sultan bin Muhammad Al-Qasimi | |
(2019) | ||
• ആകെ | 39,515 | |
• ജനസാന്ദ്രത | 1,150/ച.കി.മീ.(3,000/ച മൈ) | |
സമയമേഖല | UTC+04:00 |
വെളുത്ത മണൽ ബീച്ചുകളും പവിഴപ്പുറ്റുകളും കാരണം നിരവധി സമുദ്രജീവി പ്രേമികളെ ആകർഷിക്കുന്നതിനാൽ ആഭ്യന്തര വിനോദസഞ്ചാരികൾക്കിടയിൽ ഖോർഫക്കാൻ ഒരു ജനപ്രിയ സ്ഥലമാണ്. [7] ഖോർഫക്കാൻ ബീച്ച് പട്ടണത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. [8] യുഎഇയുടെ കിഴക്കൻ തീരത്ത്, ഷുമൈലിയ പർവതനിരകൾക്കും അറബിക്കടലിനും ഇടയിലാണ് ഖോർഫക്കാൻ സ്ഥിതി ചെയ്യുന്നത്. ഖോർ ഫക്കാന്റെ ഉൾക്കടൽ വടക്കുകിഴക്ക് അഭിമുഖമായാണ്. കണ്ടെയ്നർ കപ്പലുകൾക്കുള്ള ഒരു ജെട്ടി സെർവിംഗ് ടെർമിനൽ ഉള്ളതുകൊണ്ട് നിലവിലുള്ള കാറ്റിൽ നിന്ന് ഖോർ ഫക്കാൻ സംരക്ഷിക്കപ്പെടുന്നു. [9] ഖോർഫക്കാന്റെ പർവതനിരകളിലും ഷാർജ-ഖോർഫക്കാൻ ഹൈവേയ്ക്ക് പുറത്ത്, ഒരു ഗ്രാമത്തിന് മുകളിൽ നിർമ്മിച്ചതായി കരുതപ്പെടുന്ന രിഫൈസ അണക്കെട്ട് സ്ഥിതിചെയ്യുന്നു. അവിടെ വെള്ളം വളരെ ശാന്തമായിരിക്കുമ്പോൾ, പഴയ വീടുകളുടെ മുകൾഭാഗം ദൃശ്യമാകും. [10] [11] 10,684 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽ റിഫൈസ അണക്കെട്ടിന്റെ വികാസം. [12] [13]