From Wikipedia, the free encyclopedia
എഫ്. സി. ബാഴ്സലോണയുടെ ഔദ്യോഗിക മൈതാനമാണ് ക്യാമ്പ് നൂ. പുതിയ മൈതാനം എന്നാണ് ക്യാമ്പ് നൂ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിലെ ബാഴ്സലോണാ നഗരത്തിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. 1957ലാണ് ഈ മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
മുഴുവൻ നാമം | എൽ'എസ്റ്റാഡി ക്യാമ്പ് നൂ |
---|---|
Former names | എസ്റ്റാഡിയോ ഡെൽ എഫ്.സി. ബാഴ്സലോണ (1957–2000) |
സ്ഥാനം | ബാഴ്സലോണ, കാറ്റലോണിയ, സ്പെയിൻ |
നിർദ്ദേശാങ്കം | 41°22′51.20″N 2°7′22.19″E |
ഉടമ | എഫ്.സി. ബാഴ്സലോണ |
ഓപ്പറേറ്റർ | എഫ്.സി. ബാഴ്സലോണ |
ശേഷി | 99,354[1] (96,636 in UEFA Competitions)[2] |
Field size | 107 മീ × 74 മീ (117 yd × 81 yd)[2] |
ഉപരിതലം | പുല്ല് |
സ്കോർബോർഡ് | ഉണ്ട് |
Construction | |
Broke ground | 28 മാർച്ച് 1954 |
പണിതത് | 1954–1957 |
തുറന്നുകൊടുത്തത് | 24 സെപ്റ്റംബർ 1957[2] |
നവീകരിച്ചത് | 1994, 2008 |
വിപുലീകരിച്ചത് | 1982 |
ആർക്കിടെക്ക് | Francesc Mitjans Josep Soteras Lorenzo García-Barbón |
Tenants | |
FC Barcelona (1957–present) 1992 Summer Olympics |
ഈ മൈതാനത്തിന് 99,354 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്.[3] എന്നാൽ യുവേഫയുടെ ഔദ്യോഗിക മത്സരങ്ങളിൽ പരമാവധി 96,336 പേരെയേ കയറ്റാവൂ.[4] ശേഷിയുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പതിനൊന്നാമത്തേതുമാണ് ക്യാമ്പ് നൂ. യുവേഫാ ചാമ്പ്യൻസ് ലീഗടക്കം നിരവധി അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ക്യാമ്പ് നൂവിൽ 1992ലെ ഒളിമ്പിക്സും നടന്നിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.