കേരളത്തിലെ ഒരു താലൂക്കാണ് കോഴിക്കോട് താലൂക്ക്. മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായ ഒരു ജില്ലയായിരുന്ന കാലത്ത് സൃഷ്ടിക്കപ്പെട്ടതാണ് ഈ താലൂക്ക്. കോഴിക്കോട് കോർപ്പറേഷനിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 53 റവന്യൂ വില്ലേജുകൾ ചേർന്നതാണ് കോഴിക്കോട് താലൂക്ക്. 1026.6 ചതുരശ്രകിലോമീറ്ററാണിതിന്റെ വിസ്തീർണം. [1]

Thumb
Kannamparamba Masjidh, Chakkumkadavu, Kozhikode Beach.

ലോൿസഭാ മണ്ഡലങ്ങൾ

ഈ താലൂക്കിലെ തിരുവമ്പാടി നിയമസഭാമണ്ഡലത്തിലുൾപ്പെടുന്ന പ്രദേശങ്ങളൊഴികെയുള്ളവ കോഴിക്കോട് ലോൿസഭാമണ്ഡലത്തിന്റെ ഭാഗമാണ്. തിരുവമ്പാടി ഉൾപ്പെടുന്നത് വയനാട് ലോൿസഭാമണ്ഡലത്തിലാണ്.[2]

നിയമസഭാ മണ്ഡലങ്ങൾ

എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. [3]

ബ്ലോക്ക് പഞ്ചായത്തുകൾ

ചേളന്നൂർ, കുന്ദമംഗലം, കൊടുവള്ളി, കോഴിക്കോട് എന്നിവയാണ് ഈ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്തുകൾ. [4]

നഗരസഭ

കോഴിക്കോട് കോർപ്പറേഷൻ ആണ് ഈ താലൂക്കിലെ ഏക കോർപ്പറേഷൻ. മറ്റു നഗരസഭൾ മുനിസിപ്പാലിറ്റി മുക്കം, കൊടുവള്ളി, ഫറോക്ക്, രാമനാട്ടുകര എന്നിവയാണ്.

ഗ്രാമപഞ്ചായത്തുകൾ

കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, നരിക്കുനി, തലക്കുളത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത്, മടവൂർ, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കൊടിയത്തൂർ, കുരുവട്ടൂർ, മാവൂർ, കാരശ്ശേരി, ചാത്തമംഗലം, കോടഞ്ചേരി, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ എന്നിങ്ങനെ 32 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിൽ നിലവിലുള്ളത്. [5] ഇവയിൽ കൊടുവള്ളി, കുന്ദമംഗലം ബ്ലോക്കുകളിലെ ഏതാനും പഞ്ചായത്തുകളും ചില വില്ലേജുകളും പുതുതായി രൂപീകരിച്ച താമരശ്ശേരി താലൂക്കിൽ ഉൾപ്പെടാനിടയുണ്ട്. [6]

വില്ലേജുകൾ

കസബ, കച്ചേരി, പന്നിയങ്കര, നഗരം, ഫറോക്ക്, ഒളവണ്ണ, രാമനാട്ടുകര, കടലുണ്ടി, കരുവന്തുരുത്തി, ബേപ്പൂര്, പുതിയങ്ങാടി, വളയനാട്, ചെറുവണ്ണൂർ, ചേവായൂർ, നെല്ലിക്കോട്, ചെലവൂർ, എലത്തൂർ, തലക്കുളത്തൂർ, വേങ്ങേരി, കക്കോടി, ചേളന്നൂർ, കോട്ടൂളി, പന്തീരാങ്കാവ്, കുന്ദമംഗലം, പെരുമണ്ണ, പെരുവയൽ, കുമാരനെല്ലൂർ, താഴെക്കോട്, കോടഞ്ചേരി, തിരുവമ്പാടി, കക്കാട്, നീലേശ്വരം, ചാത്തമംഗലം, പൂളക്കോട്, കുരുവട്ടൂർ, കൊടിയത്തൂർ, മാവൂർ, കൂടരഞ്ഞി, കുറ്റിക്കാട്ടൂർ, നെല്ലിപ്പൊയിൽ, കൊടുവള്ളി, പുത്തൂർ, കിഴക്കോത്ത്, നരിക്കുനി, രാരോത്ത്, കെടവൂർ, കാക്കൂർ, നന്മണ്ട, പുതുപ്പാടി, കൂടത്തായി, മടവൂർ, വാവാട്, ഈങ്ങാപ്പുഴ എന്നിവയാണ് ഈ താലൂക്കിലെ വില്ലേജുകൾ. [7]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.