From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലാണ് കൈരളി ടി.വി. ഇതിന് 2 ലക്ഷത്തിലധികം ഷെയർ ഉടമകൾ ഉണ്ട്. മലയാളം കമ്യൂണിക്കേഷൻസ് എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് ഈ ചാനൽ. എന്നാൽ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ സി.പി.ഐ.(എം). നിയന്ത്രിക്കുന്ന ചാനൽ ആണ് ഇതെന്നും പറയപ്പെടുന്നു.[1] മലയാളഭാഷയിലെ നാലാമത്തെ ടി.വി. ചാനലും, മൂന്നാമത്തെ സ്വകാര്യ ചാനലുമായ കൈരളി 2000 ആഗസ്റ്റ് 17-ന് ചിങ്ങം 1-നാണ് സംപ്രേഷണം തുടങ്ങിയത്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നപേരിലാണ് ചാനൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന ചാനലായി കൈരളി ടി.വി. വിലയിരുത്തപ്പെടുന്നു[2].
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം, ഓണ്ലൈൻ മാധ്യമം |
---|---|
രാജ്യം | ഇന്ത്യ |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്(എം.ഡി),സി.വെങ്കടരാമൻ (സി.ഒ.ഒ.), എൻ.പി. ചന്ദ്രശേഖർ (ന്യൂസ് ഡയരക്ടർ) |
വെബ് വിലാസം | കൈരളി ടി.വി. |
പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിക്കുന്നു. മറ്റു പ്രധാന സാരഥികൾ ഇവരാണ്:
തിരുവനന്തപുരത്തെ പാളയത്ത് എം എൽ എ ഹോസ്റ്റലിനു സമീപം കൈരളി ടി.വിയ്ക്ക് സ്വന്തമായി ആസ്ഥാനവും സ്റ്റുഡിയോ കോംപ്ലക്സും ഉണ്ട്. കേരളത്തിലെ പതിനാലു ജില്ലകളിലും കൈരളി ന്യൂസ് ചാനലിന് ബ്യൂറോ ഓഫീസുകൾ ഉണ്ട്. ഇതിൽ തിരുവനന്തപുരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും ഉണ്ട്.
വാർത്തക്കും,വാർത്താധിഷ്ടിതപരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ കൈരളി കുടുംബത്തിലുണ്ട്. ഇത് പിന്നീട് കൈരളി ന്യൂസ് എന്ന് ഈയടുത്ത് പുനർ നാമകരണം ചെയ്തു. 2007 ഏപ്രിൽ 14-ന് യുവാക്കളെ ഉദ്ദേശിച്ച് വീ ടി.വി. (കൈരളി വീ )എന്നൊരു ചാനലും ഈ കുടുംബത്തിൽ നിന്നു സംപ്രേഷണം തുടങ്ങി. മലയാളത്തിന്റെ യംഗ് ചാനൽ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ഗൾഫ് മലയാളികൾക്കായ് കൈരളി അറേബ്യ എന്ന ഒരു ചാനലും കൈരളി കുടുംബത്തിലുണ്ട്.
Satellite | INSAT 2E APR1 |
Orbital Location | 83 degree East Longitude |
Down link Polarization | Vertical |
FEC | 3/4 |
Downlink Frequency | 3845 MHz |
Symbol Rate | 26.043 MSPS |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.