ഒരു മലയാളചലച്ചിത്രസംവിധായകൻ ആണ്‌ കെ.എസ്. സേതുമാധവൻ. മലയാളത്തിനുപുറമേ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനംചെയ്തിട്ടുണ്ട്[1]. ചലച്ചിത്രലോകത്തിനു നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്[2].

വസ്തുതകൾ കെ.എസ്. സേതുമാധവൻ, ജനനം ...
കെ.എസ്. സേതുമാധവൻ
ജനനം
കുരുക്കൾപ്പാടം സുബ്രഹ്മണ്യം സേതുമാധുവൻ

(1931-05-15)15 മേയ് 1931
മരണം24 ഡിസംബർ 2021(2021-12-24) (പ്രായം 90)
തൊഴിൽ
  • ചലച്ചിത്ര സംവിധായകൻ
  • തിരക്കഥാകൃത്ത്
സജീവ കാലം1960–1995
ജീവിതപങ്കാളി(കൾ)വത്സല
കുട്ടികൾസോനുകുമാർ, ഉമ, സന്തോഷ്
മാതാപിതാക്ക(ൾ)സബ്രഹ്മണ്യം,ലക്ഷ്മി
പുരസ്കാരങ്ങൾDirector of Best Film
1991 – Marupakkam (Tamil)
അടയ്ക്കുക

2021 ഡിസംബർ 24-ന്, ചെന്നൈയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[3]

വ്യക്തിജീവിതം

1931 മേയ് 29-ന് പാലക്കാട് കുരുക്കൾപ്പാടത്ത് സുബ്രഹ്മണ്യം-ലക്ഷ്മി ദമ്പതികളുടെ മൂത്ത മകനായി സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വിക്ടോറിയ കോളേജിൽനിന്നു സസ്യശാസ്ത്രത്തിൽ ബിരുദംനേടി.

സിനിമയിലെത്തിയത്, സംവിധായകൻ കെ രാംനാഥിന്റെ സഹായിയായിട്ടായിരുന്നു. എൽ.വി. പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെനിന്നു്, സംവിധാനം പഠിച്ചു. സേതുമാധവൻ 1960-ൽ വീരവിജയ എന്ന സിംഹളചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ജ്ഞാനസുന്ദരിയിലൂടെ മലയാളത്തിലും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. തുടർന്ന് ആറുഭാഷകളിലായി നൂറോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.

പുരസ്കാരങ്ങൾ

കേരള സംസ്ഥാന പുരസ്കാരം

1970 – മികച്ച സംവിധായകൻ  (അരനാഴിക നേരം)

1971 – മികച്ച സംവിധായകൻ  (കരകാണാകടൽ)

1972 – മികച്ച സംവിധായകൻ  (പണി തീരാത്ത വീട്)

1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)

1974 – മികച്ച  രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)

1980 – മികച്ച സംവിധായകൻ(ഓപ്പോൾ)

1980 – മികച്ച ചിത്രം (ഓപ്പോൾ)

2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം

ദേശീയ ചലചിത്ര പുരസ്കാരം

1965 – മികച്ച മലയാളചലച്ചിത്രം ( ഓടയിൽ നിന്ന്)

1969 – മികച്ച മലയാളചലച്ചിത്രം ( അടിമകൾ)

1971 – മികച്ച മലയാളചലച്ചിത്രം ( കരകാണാകടൽ)

1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള  നർഗീസ് ദത്ത് പുരസ്കാരം (അച്ഛനും ബാപ്പയും)

1972 – മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)

1980 – Sമികച്ച  രണ്ടാമത്തെ ചിത്രം (ഓപ്പോൾ)

1990 – മികച്ച ചലച്ചിത്രം (മറുപക്കം)

1990 – മികച്ച തിരക്കഥ (മറുപക്കം)

1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവർ)

1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)

സിനിമകൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.