കിഴക്കിന്റെ സഭയുടെ പാത്രിയർക്കീസുമാരുടെ സ്ഥാനനാമമാണ് പൗരസ്ത്യ കാതോലിക്കോസ്. ഈ സ്ഥാനം ​​ബാബിലോണിലെ പാത്രിയർക്കീസ്, കിഴക്കിന്റെ പാത്രിയർക്കീസ്, സെലൂക്യാ-ടെസിഫോണിലെ കാതോലിക്കോസ്-പാത്രിയർക്കീസ്, പൗരസ്ത്യ കാതോലിക്കോസ് അല്ലെങ്കിൽ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എന്നൊക്കെ അറിയപ്പെടുന്നു.[1]

Thumb
പുരാതനമായ റമ്പാൻ ഹോർമിസ്ദ് ആശ്രമം, കിഴക്കിന്റെ സഭയുടെ പാത്രിയാർക്കീസുമാരുടെ മുൻകാല ആസ്ഥാനം

എദേസ്സയിലേയും പാർത്തിയൻ സാമ്രാജ്യത്തിലെയും ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ഉടലെടുത്ത[2] ഈ സ്ഥാനം അഞ്ചാം നൂറ്റാണ്ടു മുതൽ പാത്രിയാർക്കേറ്റ് എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങി.

ചരിത്രം

Thumb
കിഴക്കിന്റെ സഭ അതിന്റെ സുവർണ്ണ കാലഘട്ടത്തിൽ

ക്രി. വ. മൂന്നാം നൂറ്റാണ്ടിലെ എദേസ്സയിലെ റോമൻ അധിനിവേശത്തിനുമുമ്പ് കിഴക്കിന്റെ സഭയുടെ ഭൂമിശാസ്ത്രപരമായ ആസ്ഥാനം ആദ്യം എദേസ്സയിലായിരുന്നു. തുടർന്ന് മധ്യ മെസപ്പൊട്ടേമിയയിലെ പേർഷ്യൻ തലസ്ഥാനമായ സെലൂക്യാ-ടെസിഫോണിലേക്ക് മാറ്റി. ഒൻപതാം നൂറ്റാണ്ടിൽ പാത്രിയർക്കേറ്റ് ബാഗ്ദാദിലേക്കും പിന്നീട് ഇന്നത്തെ വടക്കൻ ഇറാഖ്, തെക്ക്-കിഴക്കൻ തുർക്കി, വടക്കുപടിഞ്ഞാറൻ ഇറാൻ, ഉർമിയ തടാകത്തിലെ തബ്രിസ്, മൊസൂൾ, മറാഗെ എന്നിവയുൾപ്പെടുന്ന അന്നത്തെ അസ്സീറിയയിലെ (അസൂറിസ്ഥാൻ / അഥൂറ) വിവിധ നഗരങ്ങളിലേക്കും മാറ്റി. 1552ൽ കിഴക്കിന്റെ സഭയിലുണ്ടായ പിളർപ്പിനേത്തുടർന്ന് അസീറിയൻ പൗരസ്ത്യ സഭയും കൽദായ കത്തോലിക്കാ സഭയും പരസ്പരം വേർപിരിഞ്ഞു. ഈ സഭകളിലെ പാത്രിയാർക്കീസുമാർ വടക്കൻ ഇറാഖിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആരംഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ തെക്ക്-കിഴക്കൻ തുർക്കിയിലെ കുദ്‌ഷാനിസ് ഗ്രാമത്തിലായിരുന്നു അസ്സീറിയൻ പൗരസ്ത്യ സഭയുടെ പാത്രിയർക്കേറ്റ്.[3] ഇരുപതാം നൂറ്റാണ്ടിൽ അസീറിയൻ പൗരസ്ത്യ സഭയുടെ പാത്രിയർക്കീസ് പ്രവാസിയായി, അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസിലെ ചിക്കാഗോയിലേക്ക് ആസ്ഥാനം മാറ്റി. പിന്നീട് അത് ഇറാഖിലെ ഇർബിലിലേക്ക് മാറ്റിസ്ഥാപിച്ചു. 1960-കളിൽ അസ്സീറിയൻ പൗരസ്ത്യ സഭയിൽനിന്ന് പിരിഞ്ഞ പുരാതന പൗരസ്ത്യ സഭയുടെ ആസ്ദാനം ബാഗ്ദാദിലാണ്.

പേർഷ്യൻ തലസ്ഥാനമായ സെലൂക്യാ-ടെസിഫോണിലെ ക്രൈസ്തവ സമൂഹത്തിന്റെ നേതാവിന്റെ സ്ഥാനത്ത് നിന്നാണ് കിഴക്കിന്റെ സഭയുടെ പാത്രിയർക്കേറ്റ് വികസിച്ചത്. ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ പാർഥിയൻ സാമ്രാജ്യത്തിന്റ ഭരണത്തിൻകീഴിൽ ക്രൈസ്തവത അസീറിയയിൽ പ്രചരിച്ചപ്പോൾ, ആദ്യകാലഘട്ടത്തിൽ അതിന്റെ നേതൃത്വം അസംഘടിതമായിരുന്നു, വ്യവസ്ഥാപിതമായ അധികാരശ്രേണി ഉണ്ടായിരുന്നില്ല.

280ൽ സെലൂക്യാ-ടെസിഫോണിലേക്ക് സന്ദർശനത്തിന് എത്തിയ രണ്ട് മെത്രാൻമാരായ അർബേലയിലെ അഹാ'ദ'അബൂഹ്, സൂസയിലെ ഹയ്'ബേൽ എന്നിവർ ചേർന്ന് പാപ്പാ ബർ അഗ്ഗായിയെ സെലൂക്യാ-ടെസിഫോണിന്റെ മെത്രാപ്പോലീത്തയായി വാഴിച്ചതോടെ സെലൂക്യാ-ടെസിഫോൺ ഒരു മെത്രാപ്പോലീത്തൻ സിംഹാസനമായിത്തീർന്നു.[4] കൂടാതെ പേർഷ്യൻ ക്രൈസ്തവ സമൂഹത്തിന്മേൽ ചില ആധികാരിക നിയന്ത്രണങ്ങൾ ചെലുത്താനും തുടങ്ങി. പാപ്പാ ബർ അഗ്ഗായിയുടെ പിൻഗാമികൾ ആദ്യകാലങ്ങളിൽ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്ത എന്ന് അറിയപ്പെട്ടു. തുടർന്ന് അവർ പൗരസ്ത്യ കാതോലിക്കോസ് എന്ന പദവി ഉപയോഗിക്കാൻ ആരംഭിച്ചു. അർമേനിയൻ കാതോലിക്കോസിന്റെ സ്ഥാനനാമത്തിൽനിന്ന് പ്രചാദനം ഉൾക്കൊണ്ടാകാം അവർ ഈ റോമൻ പദവി സ്വീകരിച്ചത്.[5] 409-ൽ കിഴക്കിന്റെ സഭയ്ക്ക് സസ്സാനിയ ചക്രവർത്തിയായ യാസ്ദെഗെർദ് ഒന്നാമനിൽ നിന്ന് രാഷ്ട്രീയ അംഗീകാരം ലഭിച്ചു. തുടർന്ന് 410ൽ സെലൂക്യാ-ടെസിഫോണിൽ സഭയുടെ ഒരു സൂനഹദോസ് വിളിക്കച്ചുചേർത്തു. സൂനഹദോസിൽവച്ച് സഭയുടെ അധികാരശ്രേണി ഔപചാരികമായി അംഗീകരിക്കപ്പെട്ടു. പേർഷ്യയിലെ ക്രൈസ്തവരുടെ മുഴുവനും മേലുള്ള അധികാരമുള്ള കാതോലിക്കോസായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ മെത്രാൻ മാർ ഇസ്ഹാഖ് ആയിരുന്നു. പിന്നീടുള്ള ദശകങ്ങളിൽ പാത്രിയർക്കീസ് സ്ഥാനനാമം കൂട്ടിച്ചേർത്ത് കാതോലിക്കോസ്-പാത്രിയർക്കീസ് എന്നോ പാത്രിയർക്കീസ് എന്ന് മാത്രമോ അറിയപ്പെടാൻ തുടങ്ങി. ഇത് കാലക്രമേണ കൂടുതൽ പ്രസിദ്ധമായിത്തീർന്നു.[6]

പൗരസ്ത്യ ക്രിസ്തീയതയുടെ സങ്കീർണ്ണമായ ചരിത്രം കാരണം, കാതോലിക്കോസ് സ്ഥാനത്തിന്റെ ഒരൊറ്റ പരമ്പര നിർവചിക്കുന്നത് ബുദ്ധിമുട്ടാണ്.[2]

1552 വരെയുള്ള കാതോലിക്കോസ്-പാത്രിയർക്കീസുമാർ

ആദ്യകാല മെത്രാപ്പോലീത്തമാർ

കിഴക്കിന്റെ സഭയുടെ പാരമ്പര്യം അനുസരിച്ച്, എദേസ്സയുടെ സിംഹാസനം (ബാബിലോൺ പാത്രിയർക്കേറ്റ്) സ്ഥാപിച്ചത് മാർത്തോമാശ്ലീഹാ, അറുപത് ശിഷ്യന്മാരിൽ ഒരാളായ മാർ അദ്ദായി (എദേസ്സയിലെ വിശുദ്ധ തദ്ദേവൂസ്) എന്നിവരാണ്.

സെലൂക്യാ-ക്ടെസിഫോണിന്റെ മെത്രാപ്പോലീത്താമാർ

280നോട് അടുത്ത്, സന്ദർശകരായി എത്തിയ മെത്രാന്മാർ പാപ്പ ബർ അഗ്ഗായിയെ സെലൂക്യാ-ടെസിഫോണിന്റെ മെത്രാപ്പോലീത്തയായി അവരോധിച്ചു. അങ്ങനെ സെലൂക്യാ-ക്ടെസിഫോണിൽ എപ്പിസ്കോപ്പൽ പിന്തുടർച്ച സ്ഥാപിക്കപ്പെട്ടു.[10]

സെലൂക്യാ-ടെസിഫോണിന്റെ വലിയ മെത്രാപ്പോലീത്താമാർ

410ൽ നടന്ന സെലൂക്യാ-ടെസിഫോൺ സൂനഹദോസിൽവച്ച് മാർ ഇസഹാഖിനെ കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തയായി അംഗീകരിച്ചു. ഈ തീരുമാനം സസ്സാനിയ സാമ്രാട്ടും പടിഞ്ഞാറിന്റെ സഭയും (റോമാ സാമ്രാജ്യത്തിലെ സഭകൾ) അംഗീകരിച്ചു.

  • 17. മാർ ഇസഹാഖ് (399–410)
  • 18. അഹ്ഹ (410–414)
  • 19. യാഹ്ബല്ലാഹ 1ാമൻ (യാബ് ആലാഹ I) (415–420)
  • 20. മാനാ (420)
  • 21. പർബോക്ത് (പ്രാബോക്ത്) (421)

സെലൂക്യാ-ടെസിഫോണിന്റെ കാതോലിക്കാമാർ

424ൽ മാർ ദാദീശോയുടെ കാലത്ത് കിഴക്കിന്റെ സഭ റോമാ സാമ്രാജ്യത്തിലെ സഭകളിൽനിന്ന് പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കാതോലിക്കോസ് എന്ന സ്ഥാനനാമം നിലവിൽവന്നു. [10] 431ൽ റോമാ സാമ്രാജ്യത്തിൽ എഫേസൂസ് സൂനഹദോസ് നടന്നു. മാർ നെസ്തോറിയസ് കോൺസ്റ്റാന്റിനോപ്പിൾ വലിയ മെത്രാപ്പോലീത്താസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടു. കിഴക്കിന്റെ സഭ ഈ പുറത്താക്കൽ അംഗീകരിച്ചില്ല.

  • 22. ദാദീശോ 1ാമൻ (421–456)
  • 23. ബാബോവായി (ബാബ്വാഹി) (457–484)
  • 24 അഖാക്ക് (485–496/8)
  • 25. ബാവായി (497–503)
  • 26. ഷീലാ (503–523)
  • 27. ഏലീഷാ (524–537)
    • നർസായി (524–537) (വിമതൻ)
  • 28. പൗലോസ് (539)
  • 29. ആവാ 1ാമൻ (മഹാനായ മാർ അബ്ബാ) (540–552)[nb 10]
  • 30. യൗസേപ്പ് (552–556/567 AD)
  • 31. എസേഖിയേൽ (567–581)
  • 32. ഈശോയാവ് 1ാമൻ (582–595)
  • 33. സബ്റീശോ 1ാമൻ (596–604)
  • 34. ഗ്രിഗോറിയോസ് (605–609)
  • 35. ഈശോയാവ് 2ാമൻ (628–645)
  • 36. മാറെമ്മേഹ് (646–649)
  • 37. ഈശോയാവ് 3ാമൻ (649–659) ആരാധനാക്രമപരിഷ്കരണം.
  • 38. ഗീവർഗീസ് 1ാമൻ (661–680)
  • 39. യോഹന്നാൻ 1ാമൻ (680–683)
    • ഒഴിവ് (683–685)
  • 40. ഹന്നാനീശോ 1ാമൻ (686–698)
    • യോഹന്നാൻ (കുഷ്ഠരോഗി) വിമതൻ (691–693)
    • ഒഴിവ് (698–714)
  • 41. സ്ലീവാ-സ്ഹാ (714–728)
    • ഒഴിവ് (728–731)
  • 42. പെതിയോൻ (731–740)
  • 43. ആവാ 2ാമൻ (741–751)
  • 44. സുറിൻ (753)
  • 45. യാക്കോവ് 2ാമൻ (753–773)
  • 46. ഹന്നാനീശോ 2ാമൻ (773–780)[nb 12]
  • 47. തിമോത്തിയോസ് 1ാമൻ (823–828)
  • 49. ഗീവർഗീസ് 2ാമൻ (828–831)
  • 50. സബ്റീശോ 2ാമൻ (831–835)
  • 51. അവ്രാഹം 2ാമൻ (837–850)
    • ഒഴിവ് (850–853)
  • 52. തിയൊഡോഷ്യസ് (853–858)
    • ഒഴിവ് (858–860)
  • 53. സാർഗ്ഗിസ് (860-877)
  • 54. കാഷ്ക്കേറിലെ ഇസ്രായേൽ (877)
  • 55. ഏനോഷ് (877–884)
  • 56. യോഹന്നാൻ 2ാമൻ (യോഹന്നാൻ ബർ നർസായി) (884–891)
  • 57. യോഹന്നാൻ 3ാമൻ (893–899)
  • 58. യോഹന്നാൻ 4ാമൻ (യോഹന്നാൻ ബർ അബ്ഗാർ) (900–905)
  • 59. അവ്രാഹം 3ാമൻ (906–937)
  • 60. അമ്മാനുവേൽ 1ാമൻ (മാണി 1ാമൻ) (937–960)
  • 61. ഇസ്രായേൽ (961)
  • 62. അവ്ദീശോ 2ാമൻ (963–986)
  • 63. മാറി 2ാമൻ (987–999)
  • 64. യോഹന്നാൻ 5ാമൻ (1000–1011)
  • 65. യോഹന്നാൻ 6ാമൻ (യോഹന്നാൻ ബർ നാസുഖ്) (1012–1016)
    • ഒഴിവ് (1016–1020)
  • 66. ഈശോയാവ് 4ാമൻ (ഈശോയാബ് ബർ എസെഖിയേൽ) (1020–1025)
    • ഒഴിവ് (1025–1028)
  • 67. ഏലിയാ 1ാമൻ (1028–1049)
  • 68. യോഹന്നാൻ 7ാമൻ (യോഹന്നാൻ ബർ തർഗ്ഗാൽ) (1049–1057)
    • ഒഴിവ് (1057–1064)
  • 69. സബ്റീശോ 3ാമൻ (1064–1072)
  • 70. അവ്ദീശോ 2ാമൻ (1074–1090)
  • 71. മക്കീഖാ 1ാമൻ (1092–1110)
  • 72. ഏലിയാ 2ാമൻ (ഏലിയാ ബർ മോഖ്ലി) (1111–1132)
  • 73. ബർസൗമാ (1134–1136)
    • ഒഴിവ് (1136–1139)
  • 74. അവ്ദീശോ 3ാമൻ (അവ്ദീശോ ബർ മോഖ്ലി) (1139–1148)
  • 75. ഈശോയാവ് 5ാമൻ (1149–1176)
  • 76. ഏലിയാ 3ാമൻ (1176–1190)
  • 77. യാഹ്ബല്ലാഹ 2ാമൻ (1190–1222)
  • 78. സബ്റീശോ 4ാമൻ (സബ്റീശോ ബർ ഖയ്യോമാ) (1222–1224)
  • 79. സബ്റീശോ 5ാമൻ (സബ്റീശോ ഇബ്ന് അൽ മസീഹി) (1226–1256)
  • 80. മക്കീഖാ 2ാമൻ (1257–1265)
  • 81. ദെനഹാ 1ാമൻ (1265–1281)
  • 82. യാഹ്ബല്ലാഹ 3ാമൻ (1281–1317) ആസ്ഥാനം മറാഗയിലേക്ക് മാറ്റി
  • 83. തിമോത്തിയോസ് 2ാമൻ (1318–c. 1332)
    • ഒഴിവ് (1332–1336)
  • 84. ദെനഹാ 2ാമൻ (1336/7–1381/2)
  • 85. ശിമയോൻ 2ാമൻ (1385 –1405) (കാലനിർണ്ണയം എളുപ്പമല്ല)
  • 86. ഏലിയാ 4ാമൻ (1405 –1425) (കാലനിർണ്ണയം എളുപ്പമല്ല)
  • 87 ശിമയോൻ 3ാമൻ (1425–1450) (നിർണ്ണയം എളുപ്പമല്ല)
  • 88. ശിമയോൻ 4ാമൻ (1450–1497)
  • 89. ശിമയോൻ 5ാമൻ (1497–1501)
  • 90. ഏലിയാ 5ാമൻ (1502–1503)
  • 91. ശിമയോൻ 6ാമൻ (1504–1538)
  • 92. ശിമയോൻ 7ാമൻ (ശിമയോൻ ബർമ്മാമാ) (1539–1558)[nb 13]

1552 മുതൽ 1830 വരെയുള്ള പാത്രിയർക്കൽ പിന്തുടർച്ച

1552ൽ യോഹന്നാൻ സൂലാഖയെ ജൂലിയസ് 3ാമൻ മാർപ്പാപ്പ പാത്രിയർക്കീസ് ആയി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ പിളർപ്പിലൂടെ കിഴക്കിന്റെ സഭ വിവിധ വിഭാഗങ്ങളായി ഭിന്നിച്ചു. കത്തോലിക്കാ സഭയുടെ ഭാഗമായി തീർന്ന വിഭാഗം കൽദായ കത്തോലിക്കാ സഭ എന്നറിയപ്പെട്ടു. മറു വിഭാഗം സ്വതന്ത്രമായി തുടർന്നു. ഈ രണ്ടു വിഭാഗങ്ങളിൽ ഒരോന്നിലും പലപ്പോഴും ഒരേസമയം ഒന്നിലധികം പാത്രിയാർക്കീസുമാർ ഉണ്ടായിരുന്നു.

1552ൽ കത്തോലിക്കാസഭയിലേക്കുള്ള ഒരു വിഭാഗത്തിൻറെ കൂറുമാറ്റം എതിർത്ത കാനോനിക പാത്രിയർക്കീസ് ശിമയോൻ ബർമാമ്മയുടെ പിൻഗാമികളായ ഏലിയാ പരമ്പരയുടെ സിംഹഭാഗവും 1830ഓടെ കത്തോലിക്കാ സഭയിൽ ചേർന്നിരുന്നു. അതോടെ കത്തോലിക്കാ സഭയുമായി ചേരാതെ സ്വതന്ത്രമായി അവശേഷിച്ച ഏക വിഭാഗം ആയി ശിമയോൻ പരമ്പര മാറി. 1976ൽ കിഴക്കിന്റെ അസ്സീറിയൻ സഭ എന്ന് ഇവർ പേര് മാറ്റി.[26][27]

അൽഖോഷ് ആസ്ഥാനമാക്കിയ ഏലിയാ പരമ്പര പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവസാനിക്കുകയും അതിന്റെ ഭാഗമായിരുന്നവരിൽ ഭൂരിഭാഗവും യോഹന്നാൻ എട്ടാമൻ ഹോർമിസ്ദിന്റെ നേതൃത്വം സ്വീകരിച്ച് കത്തോലിക്കരാവുകയും ചെയ്തു. 1681ൽ ഏലിയാ പരമ്പരയിൽ നിന്ന് രൂപപ്പെട്ട് അമീദ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന യൗസേപ്പ് പരമ്പരയുടെ അവസാന പാത്രിയർക്കീസ് യൗസേപ്പ് അഞ്ചാമൻ അഗസ്തീനോസ് ഹിന്ദി 1828ൽ മരിച്ചു. ഇതോടെ കത്തോലിക്കാ സഭയുടെ അവശേഷിക്കുന്ന ഏക പാത്രിയാർക്കീസ് സ്ഥാനാർത്ഥിയായി യോഹന്നാൻ എട്ടാമൻ മാറി. തുടർന്ന് അദ്ദേഹം കൽദായ കത്തോലിക്കാ പാത്രിയർക്കീസായി പ്രഖ്യാപിക്കപ്പെടുകയും മൊസൂൾ തൻ്റെ ആസ്ഥാനമാക്കുകയും ചെയ്തു. അക്കാലഘട്ടം മുതൽ കൽദായ കത്തോലിക്കാ സഭയ്ക്ക് ഇടമുറിയാത്ത പാത്രിയാർക്കൽ പരമ്പരയുണ്ട്. 20ാം നൂറ്റാണ്ടിൻറെ മധ്യത്തിൽ ഈ സഭയുടെ പാത്രിയാർക്കാസന ആസ്ഥാനം ബാഗ്ദാദിലേക്ക് മാറ്റി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.