കാടവർഗ്ഗത്തിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഒരു വലിയ പക്ഷി From Wikipedia, the free encyclopedia
ഫെസന്റ് കുടുബത്തിൽപ്പെട്ടതും വിവിധവർണ്ണങ്ങളിലുള്ള തുവലുകളുള്ളതുമായ ഒരു വലിയ പക്ഷിയാണ് ഇന്ത്യൻ മയിൽ അല്ലെങ്കിൽ നീലമയിൽ (പാവോ ക്രിസ്റ്റേറ്റസ് :Pavo cristatus) എന്നറിയപ്പെടുന്നത്. ദക്ഷിണേഷ്യയിലാണ് ഇത് കാണപ്പെടുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഈ പക്ഷിയെ മനുഷ്യർ എത്തിച്ചിട്ടുണ്ട്. ലിനേയസ് 1758-ലാണ് ഈ പക്ഷിയെ ആദ്യമായി വർഗ്ഗീകരിച്ചത്. പാവോ ക്രിസ്റ്റേറ്റസ് എന്ന പേര് ഇപ്പോഴും ഉപയോഗത്തിലുണ്ട്. ആൺ മയിൽ നീലനിറത്തോടുകൂടിയതും വിശറിപോലുള്ള തൂവലുകൾ വാലിലുള്ളതുമാണ്. വാലിലെ തൂവലുകളിൽ കണ്ണുകൾ പോലുള്ള പാറ്റേൺ കാണാവുന്നതാണ്. ഇണചേരുന്ന കാലത്ത് ആൺ മയിലുകൾ ഈ തൂവലുകൾ വിടർത്തി പ്രദർശിപ്പിക്കും. പെൺമയിലിന് ഇത്തരം ഭംഗിയുള്ള വാൽ തൂവലുകളില്ല. പെൺ മയിലുകളുടെ കഴുത്തിന്റെ താഴെ ഭാഗത്ത് പച്ച നിറമാണ്. തൂവലുകൾക്ക് ബ്രൗൺ നിറമാണുള്ളത്. ധാന്യങ്ങൾ, പഴങ്ങൾ, പാമ്പുകൾ, ചെറിയ എലികൾ എന്നിവയാണ് ആഹാരം. ഉച്ചത്തിലുള്ള ശബ്ദം കാരണം ഇവയെ കണ്ടുപിടിക്കാൻ എളുപ്പമാണ്. അടിക്കാടുകളിലൂടെ ഓടി രക്ഷപെടുന്നതാണ് പറക്കുന്നതിനേക്കാൾ ഇവയ്ക്ക് താല്പര്യം. ഇന്ത്യൻ പുരാണങ്ങളിലും ഗ്രീക്ക് മിഥോളജിയിലും ഇവയെപ്പറ്റി പരാമർശമുണ്ട്. മയിൽ ഇന്ത്യയുടെ ദേശീയപക്ഷിയുമാണ്. ഈ പക്ഷിയെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ.) ഏറ്റവും കുറവ് ആശങ്കയുണ്ടാക്കുന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. ആധുനിക എബ്രായ ഭാഷയിൽ മയിൽ എന്ന വാക്ക് "തവാസ്"എന്നാണ്.
ഇന്ത്യൻ മയിൽ | |
---|---|
Male (peacock) displaying | |
Female (peahen) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Phasianidae |
Subfamily: | Phasianinae |
Genus: | |
Species: | P. cristatus |
Binomial name | |
Pavo cristatus Linnaeus, 1758 | |
Map showing native range |
ഭാരതത്തിന്റെ ദേശീയപ്രതീകങ്ങൾ | |
---|---|
പതാക | ത്രിവർണം |
ചിഹ്നം | സാരനാഥിലെ അശോകസ്തംഭം |
ഗാനം | ജന ഗണ മന |
ഗീതം | വന്ദേ മാതരം |
മൃഗം | രാജകീയ ബംഗാൾ കടുവ |
പക്ഷി | മയിൽ |
പുഷ്പം | താമര |
ജലജീവി | സുസു |
വൃക്ഷം | പേരാൽ[2] |
ഫലം | മാങ്ങ |
കളി | ഹോക്കി |
ദിനദർശിക | ശകവർഷം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.