യൂറോപ്പ്, ഉത്തര ഇന്ത്യൻ ഉപഭൂഖണ്ഡം, ഇറാനിയൻ പീഠഭൂമി, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ നൂറുകണക്കിന്‌ പരസ്പരബന്ധമുള്ള ഭാഷകളുടെ കുടുംബത്തെയാണ്‌ ഇന്തോ-യുറോപ്യൻ ഭാഷകൾ എന്നു പറയുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന ഭാഷകളുടെ കുടുംബമാണിത്. ഏകദേശം മുന്നൂറു കോടിയോളം ജനങ്ങൾ ഇന്തോ-യുറോപ്യൻ ഭാഷകൾ സംസാരിക്കുന്നു.

വസ്തുതകൾ ഇന്തോ-യുറോപ്യൻ, ഭൗമശാസ്ത്രപരമായ സാന്നിധ്യം ...
ഇന്തോ-യുറോപ്യൻ
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
ലോകം മുഴുവൻ
ഭാഷാ കുടുംബങ്ങൾലോകത്തെ പ്രാഥമിക ഭാഷാ ഗോത്രങ്ങളിൽ ഒന്ന്
പ്രോട്ടോ-ഭാഷപ്രോട്ടൊ-ഇന്തോ-യുറോപ്യൻ
വകഭേദങ്ങൾ
ISO 639-2 / 5ine
Glottologindo1319
Thumb
  Countries with a majority of speakers of IE languages
  Countries with an IE minority language with official status
അടയ്ക്കുക

ഇന്ത്യയിലെ ഭാഷകളായ സംസ്കൃതം, അസ്സമീസ്, ഗുജറാത്തി, ഹിന്ദി, കശ്മീരി, സിന്ധി, മറാഠി, പഞ്ചാബി, ഇറാനിലെ പേർഷ്യൻ , യുറോപ്യൻ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ഗ്രീക്ക്, ഇറ്റാലിയൻ, സ്പാനിഷ് തുടങ്ങിയവ ഈ കുടുംബത്തിൽപ്പെടുന്ന ഭാഷകളാണ്[1]‌.

ഇന്തോ യുറോപ്യൻ ഭാഷകളുടെ ഏറ്റവും പുരാതനമായ ഉപയോഗം ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിന്റെ മദ്ധ്യത്തോടെയാണ്‌ ദർശിക്കാനാകുന്നത്. അനറ്റോളിയയിലെ ഹിറ്റൈറ്റ് ഭാഷയിലുള്ള പുരാതനരേഖകൾ (cuneiform records), ഗ്രീക്കിലുള്ള മൈസനിയൻ (mycenaeans) ലിഖിതങ്ങൾ (ലീനിയർ ബി ലിപിയിലുള്ളത്), സംസ്കൃതത്തിലെ വേദങ്ങൾ എന്നിവയാണവ.[2].

ഉപകുടുംബങ്ങൾ

ഇന്തോ യുറോപ്യൻ ഭാഷകളെ വീണ്ടും വിവിധ ഉപകുടുംബങ്ങളായി തരംതിരിക്കാറുണ്ട്. അവ താഴെപ്പറയുന്നു[2]‌ .

സാംസ്കാരികപ്രാധാന്യം

ഇന്തോ യുറോപ്യൻ ഭാഷകളിലുള്ള ചില പൊതുവായ വാക്കുകൾ ആദിമ ഇന്തോയുറോപ്യൻ ഭാഷക്കാരുടെ സംസ്കാരത്തിലേക്കും വെളിച്ചം വീശുന്നതാണ്‌. ഈ വാക്കുകളിൽ നിന്ന് ഈ ജനങ്ങൾ കൃഷി ചെയ്തിരുന്നെന്നും, കുതിരയടക്കമുള്ള മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നെന്നും, മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നെന്നും, വസ്ത്രങ്ങളും മറ്റു തുണികളും നെയ്തിരുന്നെന്നും, ചക്രങ്ങളുള്ള വാഹനങ്ങൾ ഉപയോഗിച്ചിരുന്നെന്നും മനസ്സിലാക്കാൻ സാധിക്കും. ഇതിലൂടെ തന്നെ ആദിമ ഇന്തോയുറോപ്യൻ ഭാഷികൾ ബി.സി.ഇ. ആറാം സഹസ്രാബ്ദം വരെയെങ്കിലും ഏറെക്കുറേ ഒരേ പ്രദേശത്താണ്‌ വസിച്ചിരുന്നതെന്നും കണക്കാക്കപ്പെടുന്നു[2].

മറ്റു ഭാഷാകുടുംബങ്ങൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.