അർമേനിയൻ ജനത സംസാരിക്കുന്ന ഇന്തോ യൂറോപ്യൻ ഭാഷാവിഭാഗത്തിൽ പെടുന്ന ഭാഷയാണ് അർമേനിയൻ ഭാഷ (հայերեն [hɑjɛˈɾɛn] hayeren). അർമേനിയയിലെയും സ്വയം പ്രഖ്യാപിത നഗോർണോ കാരബാഖ് റിപ്പബ്ലിക്കിലെയും ഔദ്യോഗിക ഭാഷയാണിത്. അർമേനിയൻ പർവതപ്രദേശങ്ങളിൽ ഈ ഭാഷ കാലങ്ങളായി സംസാരിക്കപ്പെട്ടിരുന്നു. അർമേനിയൻ ഡയ്സ്പെറയും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ഇന്തോ യൂറോപ്യൻ കുടുംബത്തിനകത്തുള്ള വ്യതിരിക്തമായ ശബ്ദവികാസം കാരണം ഇത് ഭാഷാശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷി‌ച്ചിട്ടുണ്ട്.

വസ്തുതകൾ അർമേനിയൻ, ഉച്ചാരണം ...
അർമേനിയൻ
հայերեն ഹേയറൻ
ഉച്ചാരണം[hɑjɛˈɾɛn]
ഉത്ഭവിച്ച ദേശംഅർമേനിയൻ ഹൈലാന്റ്
മാതൃഭാഷയായി സംസാരിക്കുന്നവർ
ഉദ്ദേശം 60 ലക്ഷം (2001)[1]
ഇന്തോ-യൂറോപ്യൻ
  • അർമേനിയൻ
പൂർവ്വികരൂപം
പ്രോട്ടോ അർമേനിയൻ (റീകൺസ്ട്രക്റ്റഡ്)
  • ഓൾഡ് അർമേനിയൻ
    • മിഡിൽ അർമേനിയൻ
ഭാഷാഭേദങ്ങൾ
  • വെസ്റ്റേൺ അർമേനിയൻ
  • ഈസ്റ്റേൺ അർമേനിയൻ
അർമേനിയൻ അക്ഷരമാല
അർമേനിയൻ ബ്രെയിൽ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Armenia
 Nagorno-Karabakh Republic
Recognised minority
language in
Regulated byഅർമേനിയൻ നാഷണൽ അക്കാദമി ഓഫ് സയൻസസ്
ഭാഷാ കോഡുകൾ
ISO 639-1hy
ISO 639-2arm (B)
hye (T)
ISO 639-3Variously:
hye  ആധുനിക അർമേനിയൻ
xcl  ശ്രേഷ്ഠ അർമേനിയൻ
axm  മദ്ധ്യ അർമേനിയൻ
ഗ്ലോട്ടോലോഗ്arme1241[19]
Linguasphere57-AAA-a
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.
അടയ്ക്കുക

അർമേനിയൻ ഭാഷയ്ക്ക് സ്വന്തമായ ലിപിയുണ്ട്. എ.ഡി. 405–6 കാലത്ത് മെസ്രോപ് മഷ്ടോട്സ് എന്ന ഭാഷാശാസ്ത്രജ്ഞനായ പാതിരിയാണ് ഇതിന് രൂപം കൊടുത്തത്.

ഇന്തോ യൂറോപ്യൻ കുടുംബത്തിലെ ഒരു സ്വതന്ത്ര ശാഖയായാണ് ഭാഷാശാസ്ത്രജ്ഞർ അർമേനിയൻ ഭാഷയെ കണക്കാക്കുന്നത്.[20]

ബി.സി. രണ്ടാം നൂറ്റാണ്ടോടെ തന്നെ അർമേനിയ ഒരു ഭാഷ മാത്രം സംസാരിക്കുന്ന രാജ്യമായി മാറിയിരുന്നു.[21] നിലവിലുള്ള ഏറ്റവും പഴയ ഗ്രന്ഥം അഞ്ചാം നൂറ്റാണ്ടിലെ ഒരു ബൈബിൾ പരിഭാഷയാണ്. പടിഞ്ഞാറൻ മിഡിൽ ഇറാനിയൻ ഭാഷകൾ (പ്രത്യേകിച്ച് പാർത്ഥിയൻ) അർമേനിയൻ ഭാഷയിലേയ്ക്ക് ധാരാളം വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്. ഗ്രീക്ക്, ലാറ്റിൻ, ഓൾഡ് ഫ്രഞ്ച്, പേർഷ്യൻ, അറബിക്, ടർക്കിഷ് തുടങ്ങിയ ഭാഷകളിൽ നിന്നും ചരിത്രത്തിൽ പല ഘട്ടങ്ങളിലായി അർമേനിയൻ ഭാഷ വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. കിഴക്കൻ അർമേനിയൻ, പടിഞ്ഞാറൻ അർമേനിയൻ എന്നിങ്ങനെ രണ്ട് വ്യത്യസ്ത രൂപങ്ങൾ ഈ ഭാഷയ്ക്കുണ്ട്. പ്രാദേശിക ഭേദങ്ങൾ മിക്കവയും മറ്റുള്ളവർക്കും മനസ്സിലാക്കാനെളുപ്പമായവയാണ്.

അന്യം നിന്നുപോയ ലൊമാവ്രൻ ഭാഷ റോമാനി ഭാഷാസ്വാധീനമുള്ളതും (വാക്കുകൾ മിക്കതും റോമാനിയിൽ നിന്ന് കടം കൊണ്ടവയാണ്) അർമേനിയൻ വ്യാകരണം ഉപയോഗിക്കുന്നതുമായ ഒരു വകഭേദമാണ്.

കുറിപ്പുകൾ

  1. സംട്സ്ഖേ-ജവാഖെടിയിൽ അർമേനിയൻ ഭാഷയ്ക്ക് നിയമപരമായി സ്ഥാനമില്ലെങ്കിൽ ഇത് അർമേനിയൻ ജനത പരക്കെ സംസാരിക്കുന്നുണ്ട്. നിനോട്സ്മിൻഡ, അഖാൽകലാകി എന്നീ ജില്ലകളിലാണ് (ആകെ ജനസംഖ്യയുടെ 90% ഈ ജില്ലകളിലാണ്) കൂടുതലും.[2] ജോർജ്ജിയൻ ഭരണകൂടം ഈ പ്രദേശത്തിൽ 144 അർമേനിയൻ സ്കൂളുകൾ നടത്തുന്നുണ്ട്(2010-ലെ വിവരം).[3][4]
  2. ലെബനീസ് ഭരണകൂടം അർമേനിയൻ ഭാഷ ഒരു ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്[5] വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പ്രത്യേകിച്ചും ഇതാണ് സ്ഥിതി.[6][7]
  3. കാലിഫോർണിയ സംസ്ഥാനത്തിലെ പല ഭരണവിഭാഗങ്ങളും തങ്ങളുടെ രേഖകൾ അർമേനിയൻ ഭാഷയിൽ തർജ്ജമ ചെയ്യാറുണ്ട്.[8][9][10] ഗ്ലെൻഡേൽ നഗരത്തിൽ അർമേനിയൻ ഭാഷയിൽ റോഡടയാളങ്ങളുണ്ട്.[11][12]

അടിക്കുറിപ്പുകൾ

അവലംബങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.