അന്തിക്രിസ്തു
From Wikipedia, the free encyclopedia
പല ക്രിസ്തീയ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ യേശുക്രിസ്തുവിന്റെ പടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ് അന്തിക്രിസ്തു,മസീഹുദ്ദജ്ജാൽ(അർത്ഥം :വ്യാജനായമിശിഹ ), അല്ലെങ്കിൽ എതിർക്രിസ്തു. ലോകാവസാനത്തെ പരാമർശിക്കുന്നതായി കരുതപ്പെടുന്ന പുതിയനിയമ ഖണ്ഡങ്ങളുടെ ക്രിസ്തീയവ്യാഖ്യാനങ്ങളിൽ ചിലതിലാണ് ഈ സങ്കല്പത്തിന്റെ അടിസ്ഥാനം. ഈ "കപടരക്ഷകൻ" മനുഷ്യരുടെ പല ദാഹങ്ങളും പരിഹരിക്കുന്നതായി കാണപ്പെടുമെങ്കിലും അന്തിമരക്ഷ അവർക്ക് നഷ്ടപ്പെടുത്തുകയാണ് അയാളുടെ ലക്ഷ്യം. അന്തിക്രിസ്തു എന്ന മലയാളം വാക്കിന്റെ ആദ്യപാദം ക്രിസ്തീയ യുഗാന്തവീക്ഷണം(eschatology) അനുസരിച്ചുള്ള ലോകാവസാനത്തെ സൂചിപ്പിക്കുന്നു. എന്നാൽ പുതിയനിയമത്തിന്റെ കൊയ്നേ ഗ്രീക്കു മൂലത്തിലെ "ആന്റെക്രിസ്തോസ്"(ἀντίχριστος) എന്ന പദത്തിന് ക്രിസ്തുവിന്റെ പ്രതിദ്വന്ദി, പകരക്കാരൻ എന്നൊക്കെയാണർത്ഥം.[1] [2] ചില മലയാളം ബൈബിൾ പരിഭാഷകളിൽ അന്തിക്രിസ്തു എന്നതിനു പകരം എതിർക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.[൧] [൨]
- ഇതും കാണുക: മസീഹുദ്ദജ്ജാൽ
- ആന്റിക്രൈസ്റ്റ് ഇവിടേക്ക് തിരിച്ചുവിട്ടിരിക്കുന്നു, മറ്റുപയോഗങ്ങൾക്കായി, ദയവായി ആന്റിക്രൈസ്റ്റ് (വിവക്ഷകൾ) കാണുക.
യുഗാന്തകാലത്തെ കപടരക്ഷകനെക്കുറിച്ചുള്ള വിശ്വാസം ഇസ്ലാം, യഹൂദ മതങ്ങളിലുമുണ്ട് കൂടാതെ സെന്റ് നിക്കോളാസ് സാത്താനും സാന്താക്ലോസ് യേശുവിന്റെ എതിർക്രിസ്തു. ഇസ്ലാമിലെ ദജ്ജാൽ, യഹൂദമതത്തിലെ അർമിലസ് എന്നീ സങ്കല്പങ്ങൾ ക്രിസ്തുമതത്തിലെ അന്തിക്രിസ്തു സങ്കല്പത്തിന് സമാനമാണ്.