അത്തി
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
മൊറേസീ സസ്യകുടുംബത്തിലെ ഒരു വൃക്ഷമാണ് അത്തി. (ശാസ്ത്രീയനാമം: Ficus racemosa).[1] കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളത്. അത്തിക്കു് ഉദുംബരം, ഉഡുംബരം, ജന്തുഫലം, യജ്ഞാംഗം, ശുചിദ്രുമം എന്നിങ്ങനെയും പേരുകളുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ഫിഗ് ട്രീ, കണ്ട്രീഫിഗ്, ഇന്ത്യൻ ഫിഗ് എന്നും അറിയുന്നു.[2][3]
അത്തി എന്ന പേരിൽ ഒന്നിലധികം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അത്തി (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ Ficus racemosa, ശാസ്ത്രീയ വർഗ്ഗീകരണം ...
Ficus racemosa | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Moraceae |
Genus: | Ficus |
Species: | F. racemosa |
Binomial name | |
Ficus racemosa | |
Synonyms | |
Ficus glomerata Roxb. |
അടയ്ക്കുക
കാർത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.