അടൂർ
From Wikipedia, the free encyclopedia
9.10°N 76.44°E / 9.10; 76.44 പത്തനംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് അടൂർ. കേരള തനതു കലാ അക്കാദമി(The Kerala institute of folklore and folk arts) അടൂരിൽ സ്ഥിതി ചെയ്യുന്നു.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ
അടൂർ, പത്തനംതിട്ട | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പത്തനംതിട്ട |
നഗരസഭാധ്യക്ഷ | ദിവ്യ റജി മുഹമ്മദ് |
ജനസംഖ്യ | 28,943 (2001[update]) |
സമയമേഖല | IST (UTC+5:30) |
അടയ്ക്കുക
അടൂർ താലൂക്കിലെ രണ്ടു മുനിസിപ്പൽ നഗരങ്ങൾ അടൂർ പന്തളം വളരെയധികം വികസന മുന്നേറ്റങ്ങൾ ഒരുകാലത്ത് നടന്നുവന്നിരുന്ന കേരളത്തിലെ തന്നെ പ്രധാന ഇടങ്ങൾ ആണ്. പള്ളിക്കൽ, എനാദിമംഗലം, ഏഴംകുളം, കടമ്പനാട്, പന്തളം - തെക്കേക്കര, കൊടുമൺ, ഏറത്ത് തുടങ്ങിയ പഞ്ചായത്തുകൾ അടൂർ താലൂക്കിൽ ഉൾപ്പെടുന്നു.
അടൂർ റവന്യൂ ഡിവിഷണൽ ആസ്ഥാനം കോടതിക്ക് സമീപം പ്രവർത്തിക്കുന്നു..അടൂർ റവന്യൂ ഡിവിഷന്റെ കീഴിൽ മൂന്ന് താലൂക്കുകൾ ഉണ്ട് കോഴഞ്ചേരി (പത്തനംതിട്ട), കോന്നി, അടൂർ.
പത്തനംതിട്ട ജില്ലയിലെ മൂന്ന് പോലീസ് സബ് ഡിവിഷണൽ ഓഫീസുകളിൽ ഒരെണ്ണം അടൂർ ആണ് കോന്നി,പന്തളം,അടൂർ സർക്കിൾ ഇതിന്റെ കീഴിൽ വരുന്നു..