അടയാളങ്ങൾ (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
എം.ജി. ശശി സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അടയാളങ്ങൾ. 2007 ലെ കേരളസംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രത്തിനും,സംവിധായകനും ഉൾപ്പെടെയുള്ള 5 പുരസ്കാരങ്ങൾ ഈ ചലച്ചിത്രം നേടിയിട്ടുണ്ട്[1].പ്രശസ്ത മലയാളസാഹിത്യകാരനായ നന്തനാരുടെ ജീവിതത്തെയും ക്യതികളെയും ഉപജീവിച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 1944 കാലഘട്ടത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധവും, ഇന്ത്യ ചൈന യുദ്ധവുമൊക്കെ ഈ ചലച്ചിത്രത്തിൽ പ്രതിപാദ വിഷയമാകുന്നുണ്ട്. അക്കാലത്തെ ഒരു പട്ടാളക്യാമ്പിലിരുന്ന് പോയകാലത്തെക്കുറിച്ച് നായകൻ ഓർക്കുന്നതായിട്ടാണ് ഈ ചിത്രത്തിന്റെ കഥ. വിദ്യാധരൻ സംഗീതസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിൽ യേശുദാസ്, ഞരളത്ത് ഹരിഗോവിന്ദൻ, റീന മുരളി എന്നിവർ പാടിയിരിക്കുന്നു.[2]
വസ്തുതകൾ അടയാളങ്ങൾ, സംവിധാനം ...
അടയാളങ്ങൾ | |
---|---|
സംവിധാനം | എം.ജി. ശശി |
നിർമ്മാണം | അരവിന്ദ് വേണുഗോപാൽ |
രചന | നന്തനാർ |
തിരക്കഥ | എം.ജി.ശശി |
അഭിനേതാക്കൾ | ഗോവിന്ദ് പത്മസൂര്യ ജ്യോതിർമയി |
സംഗീതം | വിദ്യാധരൻ |
ഛായാഗ്രഹണം | എം.ജെ.രാധാകൃഷ്ണൻ |
വിതരണം | വള്ളുവനാടൻ റിലീസ് |
റിലീസിങ് തീയതി | 2008 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക