കെ.ജെ. യേശുദാസ്
ഗാന ഗന്ധർവൻ / From Wikipedia, the free encyclopedia
പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ.ജെ. യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ്[1]. മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വനാണ് കെ. ജെ. യേശുദാസ്.അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്[2].
വസ്തുതകൾ കെ.ജെ. യേശുദാസ്, ജനനം ...
കെ.ജെ. യേശുദാസ് | |
---|---|
യേശുദാസ് ജൂൺ 2011ൽ | |
ജനനം | കാട്ടാശ്ശേരി ജോസഫ് യേശുദാസ് (1940-01-10) 10 ജനുവരി 1940 (84 വയസ്സ്) |
മറ്റ് പേരുകൾ | ദാസേട്ടൻ, ഗാനഗന്ധർവ്വൻ |
കലാലയം | സ്വാതിതിരുനാൾ കോളേജ് ഓഫ് മ്യൂസിക്ക്, തിരുവനന്തപുരം |
തൊഴിൽ |
|
സജീവ കാലം | 1961–ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | Prabha (m. 1970) |
കുട്ടികൾ | 3, വിജയ് യേശുദാസ് ഉൾപ്പെടെ |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
വെബ്സൈറ്റ് | drkjyesudas |
ഒപ്പ് | |
പ്രമാണം:K. J. Yesudas signature.svg |
അടയ്ക്കുക
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.[3][4]