സസ്യഭുക്കായ വലിയ ഒരു സസ്തനിയാണ് നീർക്കുതിര അഥവാ നീർക്കളിർ അഥവാ ഹിപ്പോപൊട്ടാമസ്. (ഗ്രീക്ക്: ἱπποπόταμος (ഹിപ്പോപ്പൊട്ടാമസ്), ιππος ഹിപ്പോസ് എന്നതിനു “കുതിര“ എന്നും, πόταμος പൊട്ടാമോസ് എന്നതിന് “നദി“ എന്നുമാണ് അർത്ഥം) പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ്. ആഫ്രിക്കൻ വൻകരയാണ് നീർക്കുതിരയുടെ ജന്മദേശം. നീർക്കുതിരയുടെ ജീവിത ദൈർഘ്യം ഏതാണ്ട് 40-50 വർഷങ്ങൾ വരെയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ കാലയളവത്രയും ആൺഹിപ്പോകൾ വളർന്നുകൊണ്ടിരിക്കും. എന്നാൽ പെൺ ഹിപ്പോകളുടെ വളർച്ച 25 വർഷം പിന്നിടുന്നതോടെ അവസാനിക്കുകയും ചെയ്യും.

വസ്തുതകൾ നീർക്കുതിര, പരിപാലന സ്ഥിതി ...
നീർക്കുതിര
Thumb
നീർക്കുതിരകളുടെ കൂട്ടം, ലുഅഗ്വ താഴ്‌വര, സാംബിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Cetartiodactyla
Order:
Artiodactyla
Family:
Hippopotamidae
Genus:
Hippopotamus
Species:
H. amphibius
Binomial name
Hippopotamus amphibius
Thumb
Range map[1]
അടയ്ക്കുക

ശാരീരിക സവിശേഷതകൾ

തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളും ഇവയുടെ സവിശേഷതകളാണ്. ഇവയ്ക്ക് ഇരട്ടക്കുളമ്പുകളാണുള്ളത്. പകൽ സമയങ്ങളിൽ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളിൽ ഭക്ഷണം തേടി ദൂരയാത്രകൾ ചെയ്യുന്നു. ആൺനീർക്കുതിരകൾക്ക് ശരാശരി 1.5മീറ്റർ ഉയരവും 4.5മീറ്റർ നീളവും 1500 - 1800 കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും. താഴത്തെ വരിയിലെ അറ്റം കൂർത്ത പല്ലുകൾക്ക് 50സെന്റിമീറ്ററോളം നീളവും ഉണ്ടായിരിയ്ക്കും.

ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകൾ ഇവയ്ക്കുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളിൽ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാൻ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങൾ.10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു.

കുള്ളൻ ഹിപ്പോ

പടിഞ്ഞാറൻ ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ചെറിയ ഇനം നീർക്കുതിരകളാണ് കുള്ളൻ നീർക്കുതിരകൾ (Choeropsis liberiensis അഥവാ Hexaprotodon liberiensis).

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.