ഐസക് ന്യൂട്ടൺ
ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും / From Wikipedia, the free encyclopedia
പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20).ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഗണിതത്തിൽ കലനസമ്പ്രദായങ്ങളുടെ വളർച്ചയ്ക്ക് അദ്ദേഹം നിസ്തുലമായ സംഭാവനകൾ നൽകി. 2005-ൽ റോയൽ സൊസൈറ്റി നടത്തിയ അഭിപ്രായ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള ശാസ്ത്രപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് ഐസക് ന്യൂട്ടൺ ആണ്. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിൽ രണ്ടാം സ്ഥാനം ന്യൂട്ടനാണ്. ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ. കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു.
ന്യൂട്ടൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂട്ടൺ (വിവക്ഷകൾ) എന്ന താൾ കാണുക. |
സർ ഐസക് ന്യൂട്ടൺ | |
---|---|
ജനനം | (1643-01-04)4 ജനുവരി 1643 [OS: 25 December 1642][1] |
മരണം | 31 മാർച്ച് 1727(1727-03-31) (പ്രായം 84) [OS: 20 March 1726][1] |
ദേശീയത | ഇംഗ്ലീഷ് |
കലാലയം | ട്രിനിറ്റി കോളേജ് കേംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ന്യൂട്ടോണിയൻ മെക്കാനിക്സ് ഗുരുത്വാകർഷണസിദ്ധാന്തം കാൽകുലസ് ഒപ്റ്റിക്സ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, തത്വചിന്ത, രസതന്ത്രം, മതതത്വശാസ്ത്രം |
സ്ഥാപനങ്ങൾ | യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് റോയൽ സൊസൈറ്റി |
അക്കാദമിക് ഉപദേശകർ | ഐസക് ബാരോ ബെഞ്ചമിൽ പുള്ളിൻ[2][3] |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | റോജർ കോട്ടസ് വില്യം വിസ്റ്റൺ ജോൺ വിക്കിൻസ്[4] Humphrey Newton[4] |
സ്വാധീനിച്ചത് | നിക്കോളാസ് ഫേഷ്യോ ഡെ ഡുയില്ലിയർ ജോൺ കെയിൽ |
ഒപ്പ് | |
കുറിപ്പുകൾ | |
ഹന്ന ഐസോകൗഫ് അമ്മ. കാഥറീൻ ബാർട്ടൺ പാതി മരുമകളായിരുന്നു. |