സൺ മൂൺ തടാകം
തായ്വാനിലെ ഒരു തടാകം From Wikipedia, the free encyclopedia
തായ്വാനിലെ ഒരു തടാകം From Wikipedia, the free encyclopedia
തായ്വാനിലെ ഏറ്റവും വലിയ സ്വാഭാവിക തടാകമാണ് സണ്‍ മൂൺ തടാകം. ഇത് സ്ഥിതി ചെയ്യുന്നത്, തയ്വാൻ ദ്വീപിലെ നൻറ്റൌ പർവ്വത്തിലാണ്.
സൺ മൂൺ തടാകം 日月潭 Zintun | |
---|---|
സ്ഥാനം | Yuchi, Nantou County |
നിർദ്ദേശാങ്കങ്ങൾ | 23°52′N 120°55′E |
Primary outflows | Shuili River |
Basin countries | Taiwan |
ഉപരിതല വിസ്തീർണ്ണം | 7.93 കി.m2 (3.06 ച മൈ) |
പരമാവധി ആഴം | 27 മീ (89 അടി) |
ഉപരിതല ഉയരം | 748 മീ (2,454 അടി) |
ഈ പ്രദേശത്തിൻറ അനുപമമായ സൌന്ദര്യമാണ് തടാകത്തിൻറെ പേരിനു നിദാനം. തടാകത്തിൻറെ കിഴക്കു ഭാഗം സൂര്യനേപ്പോലെ വൃത്താകൃതിയിലാണ്. തടാകത്തിൻറെ പടിഞ്ഞാറു വശം അർദ്ധ ചന്ദ്രൻറ ആകൃതിയിലാണ്.
എല്ലാ വർഷങ്ങളിലും ശരത്കാലത്തിൻറ പകുതി പിന്നിടുമ്പോൾ ഇവിടെ ആഘോഷം നടത്താറുണ്ട്. മൂന്നു കിലോമീറ്റർ ദുരം പിന്നിടേണ്ട ഒരു നീന്തൽ മത്സരമാണിത്. “സ്വിമ്മിംഗ് കാർണിവൽ ഓഫ് സൺ മൂൺ ലേക്ക” എന്നാണ് ഈ ആഘോഷത്തിനു നൽകിയിരിക്കുന്ന പേര്.[1][2] ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിനു നീന്തൽ താരങ്ങൾ ഈ തടാകത്തിലേയ്ക്ക് എത്തിച്ചേരുന്നു. ഈ ആഘോഷത്തിൻറ വേളയിൽ മാത്രമാണ് നീന്തുന്നവർക്ക് തടാകത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. 2016 ലെ ആഘോഷം സെപ്റ്റംബർ 15 ന് ആയിരുന്നു.
ഈ പ്രദേശത്തെ ആദിമനിവാസികളായ താവോ ഗോത്രക്കാക്കാരുടെ താമസ സ്ഥലം ദ്വീപിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളാണ്.[3] ഇത്ത താവോ എന്ന പട്ടണം തടാകത്തിന് സമീപത്തായിട്ടാണ്.
ദ്വീപിന് ഒത്ത നടുക്കായി ഒരു ചെറുദ്വീപ് നിലനിൽക്കുന്നുണ്ട്. ഈ ദ്വീപൻറെ പേര് ലുലു എന്നാണ്.[4] പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും ഈ ദ്വീപിൽ പ്രവേശനം നിഷേധിച്ചിരിക്കുന്നു. ഈ ദ്വീപിലാണ് ആദിമഗോത്രക്കാർ മതപരമായി ചടങ്ങകൾ നടത്തുന്നത്.
ഫോർമോസാ അബോറജിനൽ കൾച്ചർ വില്ലേജ് (九族文化村) തീം പാർക്ക് സ്ഥിതി ചെയ്യുന്നത് സൺ മൂൺ തടാകത്തിനു സമീപസ്ഥമായിട്ടാണ്. ഇവിടെയ്ക്കു പോകുവാൻ റോപ് വേ സൌകര്യം ഒരുക്കിയിരിക്കുന്നു.
സൺ മൂൺ തടാകം സമുദ്രനിരപ്പിൽ നിന്ന് 748 മീറ്റർ (2,454 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിൻറ പരമാവധി ആഴം 27 മീറ്റർ (89 അടി) ആണ്. തടാകത്തിൻറെ ഉപരിതല വിസ്തീര്‍ണ്ണം 7.93 km2 (3.06 സ്ക്വയർ മൈൽ) ആണ്. പ്രഭാതത്തില്‍ തടാകത്തിൻ ഉപരിതലത്തിൽ മൂടൽ മഞ്ഞു മൂടി നിൽക്കുന്നു. തടാകത്തിനു ചുറ്റലും കാൽനട സഞ്ചാരം നടത്തുന്നതിനായുള്ള അനേകം വഴിത്താരകളുണ്ട്.[5]
തടാകത്തിൻ നീന്തുന്നതിനു നിരോധനം നിലനിൽക്കുന്നു. തടാകവും പരിസര പ്രദേശങ്ങളും തായ്വാനിലെ പതിമൂന്നു സംരക്ഷിത കാഴ്ച് പ്രദേശങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
പഴയ ഇംഗ്ലീഷ് ലിഖിതങ്ങളില്‍ ഈ തടാകത്തെ, പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് മിഷണറിയായിരുന്ന ജോർജിയസ് കാൻഡിഡ്യൂസിനെ അനുസ്മരിച്ച്, ലേക്ക് കാൻഡിഡ്യസ് എന്നു പറഞ്ഞിരിക്കുന്നു. തടാകത്തനു നടുവിലെ ലുലു ദ്വീപ് താവോ ഗോത്രക്കാരുടെ പുണ്യസ്ഥലമാണ്. ഐതിഹ്യ പ്രകാരം പ്രാചീനകാലത്ത് സമീപത്തെ മലനിരകളിൽ നിന്ന് ഒരു വെളുത്ത മാനിനെ പിന്തുടർന്നു വന്ന താവോ വർഗ്ഗത്തിലെ ഏതാനും വേട്ടക്കാർ താവോ തടാകം കണ്ടെത്തുകയാണുണ്ടായ്. ഈ തടാകത്തിൻറെയു സമീപ പ്രദേശങ്ങളുടെയും സൌന്ദര്യത്തിൽ അവർ മതിമറന്നു പോയി. തടാകത്തിൽ വളരെയധികം മീനുകളുമുണ്ടായിരുന്നു. ഇന്ന് ഒരു വെളുത്ത മാനിൻറെ മാർബിൾ പ്രതിമ ലുലു ദ്വീപിൽ സ്ഥാപിച്ചിരിക്കുന്നു.
ജപ്പാൻകാരുടെ ഭരണകാലത്ത് ഈ ദ്വീപിന് ജെയ്ഡ് ഐലൻറ് എന്നു പുനർനാമകരണം ചെയ്തിരുന്നു. (Japanese: 玉島?). ചിയാങ് കൈഷക്കിൻറെ ദേശീയ സർക്കാർ തായ്ലാൻറിലേയ്ക്ക് സ്ഥാനം മാറ്റിയപ്പോൾ തടാകം കുവാങ്-ഹുവ ദ്വീപ് എന്നു പേരു വീണ്ടു മാറ്റി. 1978 ൽ പ്രാദേശക സർക്കാർ വിവാഹങ്ങള്‍ നടത്തുവാനായി ഇവിടെ ഒരു മണ്ഡപം നിർമ്മിച്ചിരുന്നു. 1999 ലെ ഭൂമികുലുക്കത്തില ഈ മണ്ഡപം തകരുകയും ദ്വീപിൻറെ ഏതാനും ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തിരുന്നു. 1999 ലെ ഭൂമികുലുക്കത്തിനു ശേഷം ഈ ദ്വീപിന് താവോ ഭാഷയിൽ ലുലു എന്നു പേരിട്ടു.[6]
സൺ മൂൺ തടാകത്തിൽ 1919 മുതൽ അനേകം ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്. മിങ്ടാന പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ പവർ പ്ലാൻറ്, മിൻഹു പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ പവർ പ്ലാൻറ് എന്നിവ അതിൽ പ്രധാനപ്പെട്ടതാണ്. 1934 ൽ ആദ്യത്തെ ജലവൈദ്യുത പദ്ധതി പൂർത്തിയായപ്പോൾ ഈ മേഖലിയിലെ അക്കാലത്തെ ഒരു പ്രധാന നിർമ്മിതിയായിട്ടാണ് ഇതു കണക്കാക്കിയിരുന്നത്. 1934 ൽ പൂർത്തിയായ വുജിയെ അണക്കെട്ട്, ഷുവോഷൂയി നദിയിലെ ജലം തിരിച്ചു വിട്ട് സൺ മൂൺ തടാകത്തിലെ ജലവൈദ്യുതിയുടെ അളവു കൂട്ടുവാൻ വിഭാവനം ചെയ്താണ് നിർമ്മിക്കപ്പെട്ടത്. അണക്കെട്ടുകളുടെ നിർമ്മാണത്തെ എളുപ്പമാക്കുവാൻ സമീപത്തുകൂടി ജിജി ലൈൻ റെയിൽ റോഡും അക്കാലത്ത് നിർമ്മിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.