![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/50/Dorado_constellation_map.png/640px-Dorado_constellation_map.png&w=640&q=50)
സ്രാവ് (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് സ്രാവ് (Dorado). ചെറിയ ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ വലിയ മഗല്ലനിക് മേഘം (Large Magellanic Cloud) ഇതിലും മേശ രാശിയിലുമായാണ് സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇതിന് ഒരു പേരു നൽകി പുതിയ നക്ഷത്രരാശിയായി ഗണിക്കാൻ തുടങ്ങിയത്. Dorado എന്ന സ്പാനിഷ് വാക്ക് സൂചിപ്പിക്കുന്നത് ഒരിനം സ്രാവിനെയാണ്. Dorado എന്നത് ഒരു സ്പാനീഷ് വാക്കായതിനാൽ ഇതിലെ നക്ഷത്രങ്ങൾക്ക് പേരു നൽകുമ്പോൾ ഇതിന്റെ ലാറ്റിൻ രൂപമായ ഡൊറാഡസ് എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. ക്രാന്തിവൃത്തത്തിന്റെ ദക്ഷിണധ്രുവം ഈ രാശിയിലാണ് സ്ഥിതിചെയ്യുന്നത്
ഈ ലേഖനം സ്രാവ് എന്ന നക്ഷത്രരാശിയെക്കുറിച്ചാണ്. മത്സ്യത്തെക്കുറിച്ചുള്ള ലേഖനത്തിന് സ്രാവ് എന്ന താൾ കാണുക.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
സ്രാവ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Dor |
Genitive: | Doradus |
ഖഗോളരേഖാംശം: | 5 h |
അവനമനം: | −65° |
വിസ്തീർണ്ണം: | 179 ചതുരശ്ര ഡിഗ്രി. (72-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
3 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
14 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 2 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Dor (3.27m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
ζ Dor (38.00 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
വാസി (Caelum) ഘടികാരം (Horologium) വല (Reticulum) ജലസർപ്പം (Hydrus) മേശ (Mensa) പതംഗമത്സ്യം (Volans) ചിത്രലേഖ (Pictor) |
അക്ഷാംശം +20° നും −90° നും ഇടയിൽ ദൃശ്യമാണ് ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക