![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8b/Speed_Dreams_2.0_official_splash_screen.png/640px-Speed_Dreams_2.0_official_splash_screen.png&w=640&q=50)
സ്പീഡ് ഡ്രീംസ്
From Wikipedia, the free encyclopedia
ഒരു സ്വതന്ത്ര, ഓപ്പൺസോഴ്സ് 3ഡി റേസിംഗ് വീഡിയോ ഗെയിമാണ് സ്പീഡ് ഡ്രീംസ്. എസ്ഡി എന്ന് ചുരുക്ക രൂപത്തിൽ വിളിക്കപ്പെടുന്ന ഈ ഗെയിം ആദ്യകാലത്ത് ടോർക്സ്-എൻജി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലിനക്സ്, വിൻഡോസ്, ഹൈക്കു പ്ലാറ്റ്ഫോമുകളിൽ ഈ ഗെയിം ലഭ്യമാണ്. മാക് ഓഎസ് പതിപ്പ് നിർമ്മാണത്തിലാണ്.[1] 2008ൽ ടോർക്സിന്റെ വ്യുൽപ്പന്നമായി നിർമ്മാണം ആരംഭിച്ച സ്പീഡ് ഡ്രീംസ്[2] പ്രധാനമായും എഴുതപ്പെട്ടിരിക്കുന്നത് സി++ലാണ്. ഏറ്റവും പുതിയ പതിപ്പായ 2.0 ഗ്നു ജിപിഎൽ, സ്വതന്ത്ര കലാ അനുമതിപത്രം എന്നിവയുടെ കീഴിൽ 2012 ഏപ്രിലിൽ പുറത്തിറങ്ങി.[3][4]
![]() | |
![]() | |
വികസിപ്പിച്ചത് | സ്പീഡ് ഡ്രീംസ് ടീം |
---|---|
ആദ്യപതിപ്പ് | 27 മാർച്ച് 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-03-27) |
Stable release | 2.0.0
/ 8 ഏപ്രിൽ 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-04-08) |
Preview release | 2.0.0-ആർസി1
/ 15 ജനുവരി 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-01-15) |
റെപോസിറ്ററി | ![]() |
ഭാഷ | സി++, സി, എക്സ്എംഎൽ |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ്, വിൻഡോസ്, ഹൈക്കു |
വലുപ്പം | 966.1 എംബി |
ലഭ്യമായ ഭാഷകൾ | ഇംഗ്ലിഷ് |
തരം | കാറോട്ട അനുകരണം |
അനുമതിപത്രം | ഗ്നു ജിപിഎൽ (കോഡ്) സ്വതന്ത്ര കലാ അനുമതിപത്രം (കലാസൃഷ്ടികൾ) |
വെബ്സൈറ്റ് | www |
ലഭ്യമായ വിവിധ ഭൗതികശാസ്ത്ര യന്ത്രങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത കൃത്യതയാർന്ന ഡ്രൈവിംഗ് പ്രവർത്തനരീതി സ്പീഡ് ഡ്രീംസിനെ ലഭ്യമായ ചുരുക്കം ചില ഓപ്പൺ സോഴ്സ് കാറോട്ട അനുകരണ കളികളിലൊന്നാക്കി മാറ്റുന്നു. കീബോഡ്, മൗസ്, ജോയ്സ്റ്റിക്ക്, ജോയ്പാഡ്, റേസിംഗ് വീൽ, പെഡൽ എന്നിവയുൾപ്പെടെ വിവിധതരം ഇൻപുട്ട് ഉപാധികൾ ഉപയോഗിച്ച് സ്പീഡ് ഡ്രീംസ് കളിക്കാവുന്നതാണ്.[5]