മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ശിവാജിയുടെ ഭാര്യമാരിൽ ഒരാളായിരുന്നു സോയരാബായി (മരണം: 1681)[1]. ശിവാജിയുടെ രണ്ടാമത്ത മകനായ രാജാറാം ഛത്രപതിയുടെ അമ്മയും മറാഠ കരസേന മേധാവി ഹംപിററാവു മോഹിതെയുടെ ഇളയ സഹോദരിയുമായിരുന്നു സോയരാബായി.

വസ്തുതകൾ സോയരാബായ്, ജനനം ...
സോയരാബായ്
ജനനം
സോയരാബായ് മോഹിതെ
മരണം1681 CE
ജീവിതപങ്കാളി(കൾ)ശിവാജി
അടയ്ക്കുക

ജീവിതരേഖ

1659 ൽ വളരെ ചെറുപ്പത്തിൽ തന്നെ സോയഭായി മോഹിതെ, ശിവാജിയെ വിവാഹം ചെയ്തിരുന്നു. ശിവാജി തന്റെ അമ്മ ജിജാബായിയോടൊത്ത് ബാംഗ്ലൂരിൽ വച്ച് സോയരാബായിയുടെ പിതാവിനെ സന്ദർശിച്ചു. ഈ സന്ദർശനമാണ് ഇവരുടെ വിവാഹത്തിന് കളമൊരുക്കിയത്. ശിവാജിയുടെ രണ്ടാനമ്മയും സോയരാബായിയുടെ പിതൃസഹോദരിയുമായ തുക്കാബായിയുടെ പ്രേരണയിലാണ് ഈ വിവാഹം നടന്നത്.

1674 ൽ ജിജാബായി മരിച്ചതിനു ശേഷം, സോയരാബായി ശിവാജിയുടെ കുടുംബത്തിലും മറാഠി രാഷ്ട്രീയത്തിലും നിർണ്ണായകമായ സ്വാധീനം ചെലുത്തി[2]. മകൾ ബാലിബായി, മകൻ രാജാറാം എന്നിങ്ങനെ ശിവാജിയുടെ രണ്ടു കുട്ടികളെ സോയരാബായി പ്രസവിച്ചു.

ശിവാജിയുടെ മരണശേഷം

1680 ൽ ശിവാജിയുടെ മരണത്തിനുശേഷം, സോയരാബായി തന്റെ പത്തു വയസ്സുള്ള മകൻ, രാജാറാമിനെ ഛത്രപതിയായി അവരോധിച്ചു. എന്നാൽ ശിവാജിയുടെ ആദ്യഭാര്യയായിരുന്ന സായിബായിയുടെ പുത്രനായ സാംബാജി, സോയരാബായിയുടെ സഹോദരനും സൈന്യാധിപനുമായ ഹമ്പിറാവു മോഹിതെയുടെ സഹായത്തോടെ ഇരുവരെയും പുറത്താക്കി. സോയരാബായി, രാജാറാം എന്നിവരെ തുറുങ്കിലടച്ച സാംബാജി1680 ജൂലായ് 20 ന് ഛത്രപതിയായി അധികാരമേറ്റു.

സാംബാജിയെ അധികാരഭ്രഷ്ടനാക്കുവാൻ സോയരാബായി പലരീതികളിലും ശ്രമം നടത്തി[3]. 1681 ആഗസ്തിൽ സോയരാബായിയുടെ ആൾക്കാർ സാംബാജിയെ വിഷം കൊടുത്ത് കൊല്ലുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതേത്തുടർന്ന് സാംബാജി സോയരാബായിയെ വിഷം നൽകി വധശിക്ഷക്ക് വിധേയയാക്കി. എങ്കിലും മാതൃസ്ഥാനത്തോടുള്ള ബഹുമാനത്തോടെ വിധിപ്രകാരമുള്ള കർമ്മങ്ങൾ സാംബാജി ചെയ്തു. സോയരാബായിയുടെ ബന്ധുക്കളടക്കം ഗൂഢാലോചനയിൽ പങ്കാളികളായവരെ തലവെട്ടിയും ആനകളെക്കൊണ്ട് ചവിട്ടിച്ചും സാംബാജി കൊലപ്പെടുത്തി[3].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.