![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/5d/Blausen_0390_EyeAnatomy_Sectional.png/640px-Blausen_0390_EyeAnatomy_Sectional.png&w=640&q=50)
സോണ്യൂൾ ഓഫ് സിൻ
From Wikipedia, the free encyclopedia
സീലിയറി ബോഡിയെ കണ്ണിന്റെ ലെൻസുമായി ബന്ധിപ്പിക്കുന്ന നാരുകളുടെ ഒരു സോണ്യൂൾ (ചെറിയ ബാൻഡ്) ആണ് സോണ്യൂൾ ഓഫ് സിൻ (/ˈtsɪn/). സിൻസ് മെംബ്രേൻ, സീലിയറി സോണ്യൂൾ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. കണ്ണിലെ ഈ ഘടനയെക്കുറിച്ച് ആദ്യമായി വിവരിച്ച ജർമൻ അനാട്ടമിസ്റ്റ് ആയ ജോഹാൻ ഗോട്ട്ഫ്രൈഡ് സിന്നിന്റെ പേരിൽ നിന്നാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. സോണ്യുലാർ നാരുകളെ ചിലപ്പോൾ ലെൻസിന്റെ സസ്പെൻസറി ലിഗമെന്റുകൾ എന്ന് വിളിക്കാറുണ്ട്. അതിന് കാരണം അവ സസ്പെൻസറി ലിഗമെന്റുകൾ പോലെ പ്രവർത്തിക്കുന്നു എന്നതാണ്.
വസ്തുതകൾ സോണ്യൂൾ ഓഫ് സിൻ, Details ...
സോണ്യൂൾ ഓഫ് സിൻ | |
---|---|
![]() മനുഷ്യ നേത്രത്തിന്റെ മുൻഭാഗത്തിന്റെ ഘടന. "സസ്പെൻസറി ലിഗമെന്റുകൾ" ഇടതുവശത്ത് ലേബൽ ചെയ്തിരിക്കുന്നു. | |
![]() മനുഷ്യ നേത്രത്തിന്റെ മുൻ വശത്തെ ഘടനകൾ അടയാളപ്പെടുത്തിയിരിക്കുന്ന മറ്റൊരു ചിത്രം. സോണ്യൂൾ ഓഫ് സിൻ മധ്യഭാഗത്ത് ദൃശ്യമാണ്. | |
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | zonula ciliaris |
TA | A15.2.05.015 |
FMA | 58838 |
Anatomical terminology |
അടയ്ക്കുക