സെൽഫി
From Wikipedia, the free encyclopedia
മൊബൈൽ ക്യാമറ അല്ലെങ്കിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് തനിയെ എടുത്ത സ്വന്തം ഫോട്ടോ ആണ് സെൽഫി എന്നറിയപ്പെടുന്നത്. ക്യാമറ സ്വന്തം കൈയകലത്തിൽ വെച്ചോ, അല്ലെങ്കിൽ ഒരു കണ്ണാടിയ്ക്ക് മുൻപിൽ നിന്നോ എടുക്കുന്ന ഫോട്ടോകളാണിവ. സോഷ്യൽ മീഡിയ സൈറ്റുകൾ സജീവമായതോടെ ആണ് സെല്‍ഫി പ്രശസ്തിയിലേക്ക് കടന്നത്. ഈ വർഷത്തെ വാക്കായി (word of the year) 2013ൽ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ് സെൽഫി (selfie).[1] .
സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെൽഫ് ക്യാമറ (self camera) എന്നതിൻറെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ സെൽക (SELCA) എന്ന വാക്ക് കൊറിയയിൽ ഉപയോഗിച്ചു വന്നിരുന്നു[2][3][4]' സെൽഫ് പോട്രേറ്റ് ഫോട്ടോഗ്രഫി' എന്ന വാക്ക് ചുരുങ്ങിയാണ് സെൽഫിയായത്.