സെവാസ്റ്റോപോൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സെവാസ്റ്റോപോൾ (/ˌsɛvəˈstoʊpəl, səˈvæstəpoʊl/), ചിലപ്പോൾ സെബാസ്റ്റോപോൾ എന്നും അറിയപ്പെടുന്ന ക്രിമിയയിലെ ഏറ്റവും വലിയ നഗരവും കരിങ്കടലിലെ ഒരു പ്രധാന തുറമുഖവുമാണ്. നഗരത്തിൻറെ തന്ത്രപ്രധാനമായ നിലനിൽപ്പും നഗരത്തിലെ തുറമുഖങ്ങളുടെ നാവിക ഗതാഗത സാദ്ധ്യയും കാരണം, സെവാസ്റ്റോപോൾ അതിന്റെ ചരിത്രത്തിലുടനീളം ഒരു പ്രധാന തുറമുഖവും നാവിക താവളവുമായിരുന്നു. 1783-ൽ നഗരം സ്ഥാപിതമായതുമുതൽ റഷ്യയുടെ കരിങ്കടൽ കപ്പൽ വ്യൂഹത്തിൻറെ പ്രധാന താവളമായിരുന്ന ഇത്, ശീതയുദ്ധകാലത്ത് കൊട്ടിയടയ്ക്കപ്പെട്ട ഒരു നഗരമായിരുന്നു. 864 ചതുരശ്ര കിലോമീറ്റർ (334 ചതുരശ്ര മൈൽ) മൊത്തം ഭരണ പ്രദേശം കൂടാതെ ഗണ്യമായ അളവിൽ ഗ്രാമീണ ഭൂമിയും ഇതിൽ ഉൾപ്പെടുന്നു. സെവാസ്റ്റോപോൾ ബേയ്ക്ക് ചുറ്റും കേന്ദ്രീകരിച്ചിരിക്കുന്ന നഗര ജനസംഖ്യയായ 479,394 ഉൾപ്പെടെ നഗരത്തിലെ മൊത്തം ജനസംഖ്യ 509,992 ആണ് (ജനുവരി 2021).[1]
സെവാസ്റ്റോപോൾ | ||||||||
---|---|---|---|---|---|---|---|---|
| ||||||||
| ||||||||
Orthographic projection of Sevastopol (in green) | ||||||||
Map of the Crimean Peninsula with Sevastopol highlighted | ||||||||
Coordinates: 44°36′18″N 33°31′21″E | ||||||||
Country | ഫലകം:In Crimea | |||||||
Status | Independent city1 | |||||||
Founded | 1783 (241 years ago) | |||||||
• City | 864 ച.കി.മീ.(334 ച മൈ) | |||||||
ഉയരം | 100 മീ(300 അടി) | |||||||
(2021) | ||||||||
• City | 5,09,992 | |||||||
• ജനസാന്ദ്രത | 590/ച.കി.മീ.(1,500/ച മൈ) | |||||||
• നഗരപ്രദേശം | 4,79,394 | |||||||
Demonym(s) | Sevastopolitan, Sevastopolian | |||||||
സമയമേഖല | UTC+03:00 |
ക്രിമിയയുടെ മറ്റ് ഭാഗങ്ങൾക്കൊപ്പം ഉക്രെയ്നിന്റെ ഭാഗമായി അന്തർദ്ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന സെവാസ്റ്റോപോൾ, ഉക്രേനിയൻ നിയമ ചട്ടക്കൂടിന് കീഴിൽ, പ്രത്യേക പദവിയുള്ള രണ്ട് നഗരങ്ങളിൽ ഒന്നാണ് (മറ്റൊന്ന് കൈവ്). എന്നിരുന്നാലും, 2014 മാർച്ച് 18 ന് റഷ്യ ക്രിമിയയെ ആക്രമിച്ച് കൂട്ടിച്ചേർക്കുകയും നഗരത്തിന് റഷ്യയുടെ ഫെഡറൽ നഗരമെന്ന പദവി നൽകുകയും ചെയ്തു. ഉക്രെയ്നും റഷ്യയും നഗരത്തെ ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് ക്രിമിയയിൽ നിന്നും റിപ്പബ്ലിക് ഓഫ് ക്രിമിയയിൽ നിന്നും വേർതിരിക്കുന്നു. നഗരത്തിലെ ജനസംഖ്യയിൽ റഷ്യൻ വംശീയ ഭൂരിപക്ഷവും ഗണ്യമായ ന്യൂനപക്ഷമായ ഉക്രേനിയക്കാരുമാണുള്ളത്.
സെവാസ്റ്റോപോൾ നഗരത്തിൻറെ നാവിക, സമുദ്ര സവിശേഷതകൾ ശക്തമായ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനമാണ്. നഗരത്തിൽ അനുഭവപ്പെടുന്ന നേരിയ ശൈത്യവും മിതമായ ചൂടുള്ള വേനൽക്കാലവും ഒരു ജനപ്രിയ കടൽത്തീര റിസോർട്ടും വിനോദസഞ്ചാര കേന്ദ്രവുമുമെന്ന നിലയിൽ സന്ദർശകർക്ക് പ്രധാനമായും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നുള്ളവർക്ക് നഗരം പ്രിയങ്കരമാക്കുന്നു. മറൈൻ ബയോളജി ഗവേഷണത്തിനുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഈ നഗരം. പ്രത്യേകിച്ചും, 1960-കൾ മുതൽ ഇവിടെ ഡോൾഫിനുകളെ സൈനിക ഉപയോഗത്തിനായി സൈന്യം പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.